ലോക്ക് ഡൗൺ കാലഘട്ടത്തിലെ വിരസത മാറ്റുന്നതിനായിട്ടാണ് പല ആളുകളും യൂട്യൂബർമാരായി മാറിയത്. അതിൽ ചിലർ ഇന്ന് യൂട്യൂബ് പ്രമുഖരും ആയി മാറിക്കഴിഞ്ഞു.
കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യൂട്യൂബ് സാധ്യതകൾ മനസ്സിലാക്കി ആ മേഖലയിലേക്ക് തിരിഞ്ഞു കഴിഞ്ഞിരുന്നു. പ്രേക്ഷക പ്രീതിയുള്ള വ്ളോഗർമാർക്ക് യൂട്യൂബ് വരുമാനവും നൽകുന്നുണ്ട്. യൂട്യൂബ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പൂർത്തീകരിച്ചവർക്കാണ് വരുമാനം നൽകുന്നത്.
ചാനലിന് കുറഞ്ഞത് 1000 സബ്സ്ക്രൈബർമാറും അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് കുറഞ്ഞത് 4000 വാച്ച് അവേർസും ഉണ്ടെങ്കിലാണ് വരുമാനം ലഭിച്ചു തുടങ്ങുക. ഈ നിബന്ധനകൾ പൂർത്തീകരിച്ചാൽ നമുക്ക് വരുമാനത്തിനായി യൂട്യൂബിൽ തന്നെ അപേക്ഷ നൽകാം. വീഡിയോ അപ്‌ലോഡ് ചെയ്ത് ഒരു വർഷത്തിനുള്ളിൽ നിബന്ധനകൾ പൂർത്തീകരിച്ചാൽ മതിയാവും.
വീഡിയോയ്ക്ക് ആയിരം കാഴ്ചക്കാർ ഉണ്ടായാൽ 200 മുതല്‍ 300 രൂപ വരെയാണ് (2 മുതല്‍ 3 ഡോളര്‍) യൂട്യൂബ് നല്‍കുന്നത്. കാഴ്ചക്കാർ കൂടുന്നതനുസരിച്ച് യൂട്യൂബ് നൽകുന്ന വരുമാനവും വർധിക്കും. വർഷങ്ങളുടെ അധ്വാന ഫലമായിട്ടാവും പല വ്ളോഗർമാരും ഈ നേട്ടത്തിൽ എത്തിച്ചേരുന്നത്. ലക്ഷങ്ങൾ മാസ വരുമാനം ഉള്ള യൂട്യൂബർമാർ കേരളത്തിലുണ്ട്. നമ്മൾ അവതരിപ്പിക്കുന്ന ആശയം വ്യത്യസ്തമായാൽ തീർച്ചയായും കാഴ്ചക്കാരുണ്ടാവും. പലരും നിലവിലുള്ള പല വ്ളോഗർമാരുടെയും ആശയങ്ങൾ അനുകരിച്ചു വ്ളോഗ് ചെയ്യുമ്പോഴാണ് സ്വീകാര്യത കിട്ടാതെ വരുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.