Gold Rate on March 7: റെക്കോര്‍ഡ് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, ഒരു പവന്‍ സ്വര്‍ണം നാല്‍പതിനായിരത്തോടടുക്കുന്നു

റഷ്യ-യുക്രൈന്‍  യുദ്ധ  പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്.  കേരളത്തില്‍ സ്വര്‍ണവില പവന് 40,000  രൂപയാകാന്‍ ഇനി അധിക ദിവസം വേണ്ടിവരില്ലെന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 10:51 AM IST
  • ഇന്ന് (മാര്‍ച്ച്‌ 7) ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 38,728 രൂപയായി. ഗ്രാമിന് 4,841 രൂപയുമാണ്.
Gold Rate on March 7:  റെക്കോര്‍ഡ് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, ഒരു പവന്‍ സ്വര്‍ണം നാല്‍പതിനായിരത്തോടടുക്കുന്നു

Kochi: റഷ്യ-യുക്രൈന്‍  യുദ്ധ  പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്.  കേരളത്തില്‍ സ്വര്‍ണവില പവന് 40,000  രൂപയാകാന്‍ ഇനി അധിക ദിവസം വേണ്ടിവരില്ലെന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്നും വിപണിയില്‍ സ്വര്‍ണവില കൂടി. ഇന്ന്  (മാര്‍ച്ച്‌ 7) ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍  38,728 രൂപയായി.  ഗ്രാമിന്  4,841 രൂപയുമാണ്.  വരും ദിവസങ്ങളില്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്നാണ് സൂചന. 

റഷ്യ-യുക്രൈന്‍  യുദ്ധ സാഹചര്യങ്ങള്‍  ആഗില വിപണിയില്‍ വലിയ ചാഞ്ചാട്ടമാണ്  വരുത്തിയിരിയ്ക്കുന്നത്.  കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ആഗോളതലത്തില്‍  സ്വര്‍ണവിലയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 100 ഡോളറിന്‍റെ വര്‍ദ്ധനയുണ്ടായി. ഇതിന്‍റെ പ്രതിഫലനമാണ് രാജ്യത്ത് പ്രതിഫലിക്കുന്നത്. 

കഴിഞ്ഞ 2 ആഴ്ചകൊണ്ട് സംസ്ഥാനത്ത്  സ്വര്‍ണവില 2,000 രൂപയാണ് കൂടിയത്. യുദ്ധസാഹചര്യങ്ങള്‍ക്ക് അയവ് വരാതിരിക്കുകയും ആഗോള വിപണികളിലെ പ്രതിസന്ധി തുടരുകയും ചെയ്താല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ സ്വര്‍ണവില പവന് 40,000 രൂപ മറികടക്കുമെന്നാണ്  ബിസിനസ് രംഗത്തെ പ്രമുഖര്‍ പറയുന്നത്.

ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്.  കാലം  കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍  പണം നിക്ഷേപിക്കാന്‍ ആളുകള്‍ക്ക്  എന്നും താത്പര്യമാണ്.  ഇപ്പോള്‍ സ്വര്‍ണവില  കുതിച്ചുയര്‍ന്നതോടെ, നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഇത്  സംസ്ഥാനത്ത്  സ്വര്‍ണവില വീണ്ടും  വര്‍ദ്ധിക്കാനിടയാക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News