Gold Rate Today: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണ്ണവിലയില്‍ വര്‍ദ്ധന

Gold Rate Today:  മാര്‍ച്ച്‌ മാസം തുടക്കം മുതല്‍ സ്വര്‍ണവില ഉയരുകയാണ്. അതേസമയം, ഫെബ്രുവരിയില്‍ ഉയര്‍ന്നും ചാഞ്ചാടിയും നിലകൊള്ളുകയായിരുന്നു സ്വര്‍ണവില. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2023, 12:31 PM IST
  • മാര്‍ച്ച്‌ മാസം തുടക്കം മുതല്‍ സ്വര്‍ണവില ഉയരുകയാണ്. അതേസമയം, ഫെബ്രുവരിയില്‍ ഉയര്‍ന്നും ചാഞ്ചാടിയും നിലകൊള്ളുകയായിരുന്നു സ്വര്‍ണവില.
Gold Rate Today: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണ്ണവിലയില്‍ വര്‍ദ്ധന

Gold Rate Today: സംസ്ഥാനത്തെ സ്വർണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയ ശേഷം അല്പം ഇടിഞ്ഞ സ്വര്‍ണവില  വീണ്ടും ഉയരുകയാണ്. 

കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി വര്‍ദ്ധിക്കുകയാണ്.  ഇന്ന് സ്വര്‍ണവില പവന് 120 ആണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്  (8 ഗ്രാം) 41,400 രൂപയായി ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 41,280 രൂപയായിരുന്നു വിപണി  വില.

Also Read:  Five Day Working in Banks: ബാങ്ക് പ്രവര്‍ത്തന സമയം ഉടന്‍ മാറും, ഉപഭോക്താക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

മാര്‍ച്ച്‌ മാസം തുടക്കം മുതല്‍ സ്വര്‍ണവില ഉയരുകയാണ്. അതേസമയം, ഫെബ്രുവരിയില്‍ ഉയര്‍ന്നും ചാഞ്ചാടിയും നിലകൊള്ളുകയായിരുന്നു സ്വര്‍ണവില. 

2023 തുടക്കം മുതല്‍ സ്വര്‍ണ വിപണി കുതിയ്ക്കുകയാണ്. ജനുവരി 1 മുതല്‍ സ്വര്‍ണവില 40,000 ത്തിന് മുകളിലാണ്. അടുത്തിടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലും സ്വര്‍ണവില എത്തിയിരുന്നു. ജനുവരി 26നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയിരുന്നു. അന്ന് പവന് 42,480 രൂപയായിരുന്നു രേഖപ്പെടുത്തിയത്. 

Also Read:  Stable Job: സ്ഥിരതയുള്ള ജോലി നേടാം, വ്യാഴാഴ്ച  മഹാവിഷ്ണുവിനെ ആരാധിക്കാം  

അതേസമയം, ഫെബ്രുവരിയിലും അതേ നില തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 41,920 രൂപയായിരുന്നു. ഫെബ്രുവരി 4, 5 തിയതികളില്‍ ആയിരുന്നു ഇത് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ നിരക്ക്  ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ 42,880 രൂപയാണ്.   

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വില കുറഞ്ഞു.  ഒരു ഗ്രാം വെള്ളിയുടെ  വിപണി വില  66.50  രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കേന്ദ്രബജറ്റ് അവതരിപ്പിച്ച ബുധനാഴ്ച മുതല്‍ സ്വര്‍ണവിപണിയില്‍ കാര്യമായ മാറ്റം കാണുന്നുണ്ട്.  ബജറ്റില്‍  ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങൾക്ക് 3%  നികുതി വര്‍ദ്ധിപ്പിച്ചു. മുന്‍പ്  22 % ആയിരുന്ന ഇറക്കുമതി നികുതി 25% ആയി ഉയര്‍ത്തി. കൂടാതെ ഇറക്കുമതി തീരുവയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 15% ആണ് ഇറക്കുമതി തീരുവ. 3% ജി.എസ്.ടി കൂടി ചേര്‍ക്കുമ്പോല്‍ ഇത് 18% മായി ഉയരും. അതായത്, അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News