Thiruvananathapuram : കേന്ദ്ര സർക്കാരിന്റെ പശു ശാസ്ത്രം (Cow Science) അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്നതാണ് കേരളത്തിലെ ശാസ്ത്ര സാഹിത്യ പരിഷത്ത്. അതിനാൽ പശു ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പരീക്ഷ റദ്ദാക്കണമെന്ന് പരിഷത്ത് ആവശ്യപ്പെടുകുയും ചെയ്തു. കേന്ദ്ര സർക്കാർ നിദേശിച്ചിരിക്കുന്ന പശു ശാസ്ത്രവുമായി ബന്ധപ്പെട്ട് പരീക്ഷ വിദ്യാർഥികൾക്ക് നിർബന്ധിതമല്ലാത്ത സാഹചര്യത്തിലാണ് നടത്തുന്നത്.
അന്ധവിശ്വാസത്തോടൊപ്പം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ കാവി വൽക്കരണത്തിന് (Safronisation) കൂടിയാണ് കേന്ദ്ര സർക്കാരിന്റെ ഗോ വിഗ്യാനിലൂടെ ശ്രമിക്കുന്നതെന്ന് പരിഷത്ത് അറിയിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് (RKA) സംഘടിപ്പിക്കുന്ന ഓൺലൈൻ പരീക്ഷയ്ക്ക് വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള UGC എല്ലാ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസിലർമാർക്ക് നൽകിയ നിർദേശത്തെ അവഗണിക്കാൻ ശാസ്ത്ര പരിഷത്ത് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളം പോലെ ശാസ്ത്രീയപരമായും സാമൂഹികപരമായും മുന്നിട്ട് നിൽക്കുന്ന സംസ്ഥാനത്ത് ഇത്തരിത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ദോഷമായി ബാധിക്കുമെന്നാണ് പരിഷത്ത് അഭിപ്രായപ്പെടുന്നത്.
ALSO READ: പശുക്കളെക്കുറിച്ച് നിങ്ങൾ എത്രമാത്രം ബോധവാൻമാരാണ്, Kamadhenu Gau Vigyan Prachar Prasar പരീക്ഷ എഴുതു
UGC വിദ്യാർഥികളെ അശാസ്ത്രീയമായ ഒരു പരീക്ഷയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നത് അപലപനീയവും ഞെട്ടിക്കുന്നതുമാണെന്നാണ് പാരിഷത്ത് പത്രക്കുറിപ്പിൽ പറയുന്നത്. പരീക്ഷയുമായ ബന്ധപ്പെട്ട സിലബസിൽ അസംബന്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് പരിഷത്ത് അവകാശപ്പെടുന്നത്.
തദ്ദേശീയ പശുക്കളുടെ (Cow) പാലിൽ സ്വർണ്ണത്തിന്റെ അംശം ഉണ്ടെന്ന അവകാശവാദങ്ങൾ പാഠ്യപദ്ധതിയിൽ പറയുന്നുത്, അതുകൊണ്ടാണ് പാലിൽ ഇളം മഞ്ഞകലർന്ന നിറം ഉള്ളത്. പശുവിൻ പാൽ ന്യൂക്ലിയർ വികിരണങ്ങളിൽ നിന്നും മറ്റു പലതിൽ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നുവെന്നുയെന്നും സിലബസിൽ പറയുന്നുണ്ടെന്ന് ശാസ്ത്ര പരിഷത്ത് തങ്ങളുടെ വാത്തക്കുറിപ്പിൽ പറയുന്നു.
രാജ്യത്തെ തദ്ദേശിയമായ പശുക്കളുടെ ഇനത്തെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ അറിവും താൽപര്യം സൃഷ്ടിക്കുന്നതിനായി ഫെബ്രുവരി 25ന് കേന്ദ്ര സർക്കാർ Gau Vigyan പരീക്ഷ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ALSO READ: 'ചാണക ചിപ്പ്' റേഡിയേഷന്‍ കുറയ്ക്കുമോ? തെളിവ് ആവശ്യപ്പെട്ട് ശാസ്ത്രലോകം
ഒബ്ജക്ടീവ് മോഡൽ പരീക്ഷയുടെ സിലബസ് ആർകെഎയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഫിഷറീസ്, അനിമൽ ഹസ്ബൻഡറി, ഡെയറിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ആർകെഎ 2019 ഫെബ്രുവരിയിൽ കേന്ദ്രം ആരംഭിച്ചു, പശുക്കളുടെ സംരക്ഷണവും സംരക്ഷണവും വികസനവും ലക്ഷ്യമിട്ടാണ് സർക്കാർ ഇത്തരത്തിൽ ഒരു പരീക്ഷ സംഘടിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.