പിസ്റ്റൾ മുതൽ മെഷീൻ ഗൺ വരെ; കുട്ടികൾക്ക് പുത്തൻ അനുഭവമായി ഐടിബിപിയുടെ ആയുധ പ്രദർശനം

ചിത്രങ്ങളിലൂടെയുംമറ്റും മാത്രം കണ്ടു പരിചയമുള്ള സൈന്യത്തിന്റെ ചെറുതും വലുതുമായ ആയുധങ്ങൾ അടുത്തു കണ്ടതോടെ വിദ്യാർത്ഥികളിൽ കൗതുകവും ആകാംഷയും ഉണർന്നു. ആദ്യം പലരും തൊട്ടും തലോടിയും പിന്നീട് കയ്യിലെടുത്ത് ഉന്നം പിടിച്ചും നോക്കുവാൻ തുടങ്ങി. സേനാംഗങ്ങൾ ഇവയുടെ ഓരോന്നിന്റെയും ഉപയോഗവും ഉപയോഗ രീതികളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 12, 2022, 05:36 PM IST
  • സേനാംഗങ്ങൾ ഇവയുടെ ഓരോന്നിന്റെയും ഉപയോഗവും ഉപയോഗ രീതികളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
  • പ്രദർശനം കാണുവാൻ എത്തിയ വിദ്യാർത്ഥികളിൽ പലരും സേനാംഗങ്ങളോട് സൈന്യത്തിൽ ചേരുന്നത് സംബന്ധിച്ച വിവരങ്ങൾ ആരായുകയും ചെയ്തു.
  • നൂറനാട്ടെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ നിരവധി വിദ്യാർഥികളാണ് ക്യാമ്പ് അങ്കണത്തിൽ ഒരുക്കിയ ആയുധ പ്രദർശനം കാണാൻ എത്തിയത്.
പിസ്റ്റൾ മുതൽ മെഷീൻ ഗൺ വരെ; കുട്ടികൾക്ക് പുത്തൻ അനുഭവമായി ഐടിബിപിയുടെ ആയുധ പ്രദർശനം

ആലപ്പുഴ: രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിന ആഘോഷത്തിൽ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ആലപ്പുഴ നൂറനാട് ഇൻഡോ ബോർഡർ പോലീസ് 27-ാം ബറ്റാലിയനിൽ ഒരുക്കിയ ആയുധ പ്രദർശനം വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. നൂറനാട്ടെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ നിരവധി വിദ്യാർഥികളാണ് ക്യാമ്പ് അങ്കണത്തിൽ ഒരുക്കിയ ആയുധ പ്രദർശനം കാണാൻ എത്തിയത്.

ചിത്രങ്ങളിലൂടെയുംമറ്റും മാത്രം കണ്ടു പരിചയമുള്ള സൈന്യത്തിന്റെ ചെറുതും വലുതുമായ ആയുധങ്ങൾ അടുത്തു കണ്ടതോടെ വിദ്യാർത്ഥികളിൽ കൗതുകവും ആകാംഷയും ഉണർന്നു. ആദ്യം പലരും തൊട്ടും തലോടിയും പിന്നീട് കയ്യിലെടുത്ത് ഉന്നം പിടിച്ചും നോക്കുവാൻ തുടങ്ങി. സേനാംഗങ്ങൾ ഇവയുടെ ഓരോന്നിന്റെയും ഉപയോഗവും ഉപയോഗ രീതികളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. 

Read Also: Kollam Toll Plaza Attack: ടോള്‍പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയില്‍

ചെറിയ പിസ്റ്റൺ തോക്ക് മുതൽ വലിയ മെഷീൻ ഗണ്ണ് അടക്കം വലുതും ചെറുതുമായ വ്യത്യസ്തമായ ആയുധങ്ങളാണ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുവാൻ കഴിഞ്ഞത്. ഇന്ത്യൻ സൈന്യത്തെയും സൈനിക സേവനത്തെയും അടുത്തറിയുവാൻ വിദ്യാർത്ഥികൾക്ക് ഈ പ്രദർശനത്തിലൂടെ സാധിച്ചുവെന്ന് അധ്യാപകർ പറഞ്ഞു. തങ്ങൾക്കും പ്രദർശനം വ്യത്യസ്തമായ അനുഭവമായെന്ന് അധ്യാപകർ വ്യക്തമാക്കി. 

പ്രദർശനം കാണുവാൻ എത്തിയ വിദ്യാർത്ഥികളിൽ പലരും സേനാംഗങ്ങളോട് സൈന്യത്തിൽ ചേരുന്നത് സംബന്ധിച്ച വിവരങ്ങൾ ആരായുകയും ചെയ്തു. ഇത് സംബന്ധിച്ച വിദ്യാർത്ഥികളുടെ സംശയങ്ങളും സേനാംഗങ്ങൾ ദൂരീകരിച്ച് നൽകി. കമാൻഡൻറ് എസ്. ജിജുവിന്‍റെ നിർദ്ദേശ പ്രകാരമാണ് ആയുധ പ്രർശനം സംഘടിപ്പിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News