കമാൻഡന്റ് എസ്. ജിജുവിന്റെ നിർദ്ദേശപ്രകാരമാണ് സ്കൂളിൽ ആയുധ പ്രദർശനം നടന്നത്. കേട്ടു കേൾവി മാത്രമുള്ള സൈന്യത്തിന്റെ ചെറുതും വലുതുമായ ആയുധങ്ങൾ അടുത്തു കണ്ടതോടെ വിദ്യാർത്ഥികളിൽ കൗതുകവും ആകാംഷയും വാനം മുട്ടെ ഉയർന്നു.
ചിത്രങ്ങളിലൂടെയുംമറ്റും മാത്രം കണ്ടു പരിചയമുള്ള സൈന്യത്തിന്റെ ചെറുതും വലുതുമായ ആയുധങ്ങൾ അടുത്തു കണ്ടതോടെ വിദ്യാർത്ഥികളിൽ കൗതുകവും ആകാംഷയും ഉണർന്നു. ആദ്യം പലരും തൊട്ടും തലോടിയും പിന്നീട് കയ്യിലെടുത്ത് ഉന്നം പിടിച്ചും നോക്കുവാൻ തുടങ്ങി. സേനാംഗങ്ങൾ ഇവയുടെ ഓരോന്നിന്റെയും ഉപയോഗവും ഉപയോഗ രീതികളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
യോഗ എന്നത് കേവലം ഒരു വ്യായാമം മാത്രമല്ല, മറിച്ച് ശരീരത്തിനും മനസിനും ആരോഗ്യവും ഉന്മേഷവും നല്കുന്ന ഒന്നാണ്. യോഗയിലുള്ള ആസനങ്ങളുടെ നീണ്ട നിര ഒരു വ്യക്തിയുടെ സമഗ്രമായ വികാസത്തിന് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.
അഫ്ഗാനിസ്ഥാനിൽ ITBP സേനയ്ക്കൊപ്പം ഡ്യൂട്ടി നിര്‍വ്വഹിച്ചിരുന്ന മൂന്ന് സ്നിഫർ നായ്ക്കളും (Three sniffer dogs) കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തി. മായ, റൂബി, ബോബി എന്നിവരാണ് മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയത്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ സ്വദേശത്തേയ്ക്ക് മടങ്ങിയ ITBP കമാൻഡോകൾ, നയതന്ത്രജ്ഞർ, സിവിലിയൻമാർ എന്നിവര്‍ക്കൊപ്പമായിരുന്നു ഈ മൂവരുടെയും മടക്കം...!!
ഇന്ന് ആഗസ്റ്റ് 15ന് രാജ്യം 75 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ( Indo-Tibetan Border Police - ITBP) ലഡാക്കിലെ പാങ്കോങ് സോ തടാകത്തിന്റെ തീരത്ത് ത്രിവർണ്ണ പതാക ഉയർത്തി. ഏറെ അഭിമാനത്തോടെ ലഡാക്കിൽ ത്രിവർണ്ണ പതാക ഉയർത്തി ITBP നടത്തിയ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കാണാം....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.