Corona Virus In India: രാജ്യത്ത് പടരുന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍

രാജ്യ തലസ്ഥാനത്ത് കൊറോണ കേസുകൾ അതിവേഗം വ്യാപിക്കുകയാണ്.  ദിനംപ്രതി നിരവധി പേര്‍ക്കാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലടക്കം രാജ്യത്തെ മറ്റ് നിരവധി സംസ്ഥാനങ്ങളില്‍ ഒമിക്രോണിന്‍റെ വിവിധ വകഭേദങ്ങള്‍ വ്യപിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 09:39 AM IST
  • ഒമിക്രോണിന്‍റെ ഈ പുതിയ വകഭേദങ്ങള്‍ ഒറിജിനൽ ഒമിക്രോണ്‍ വൈറസിനേക്കള്‍ 20-30 ശതമാനം ഏറെ വേഗതയിലാണ് വ്യാപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
Corona Virus In India: രാജ്യത്ത് പടരുന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍

New Delhi: രാജ്യ തലസ്ഥാനത്ത് കൊറോണ കേസുകൾ അതിവേഗം വ്യാപിക്കുകയാണ്.  ദിനംപ്രതി നിരവധി പേര്‍ക്കാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലടക്കം രാജ്യത്തെ മറ്റ് നിരവധി സംസ്ഥാനങ്ങളില്‍ ഒമിക്രോണിന്‍റെ വിവിധ വകഭേദങ്ങള്‍ വ്യപിക്കുകയാണ്. 

ഒമിക്രോണിന്‍റെ ഈ പുതിയ വകഭേദങ്ങള്‍ ഒറിജിനൽ ഒമിക്രോണ്‍ വൈറസിനേക്കള്‍ 20-30 ശതമാനം ഏറെ വേഗതയിലാണ് വ്യാപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ദേശീയ തലസ്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിലും വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്കിടയിൽ, ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം (INSACOG) കൊറോണ വാകഭേദങ്ങളുടെ ജീനോമിക് നിരീക്ഷണത്തെക്കുറിച്ചുള്ള ഡാറ്റ  അവലോകനം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 

Also Read:  Covid Update: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി 

ഇപ്പോഴത്തെ കൊറോണ വകഭേദങ്ങള്‍ ഒമിക്രോണിന്‍റെ മറ്റ് വകഭേദങ്ങളെക്കാള്‍ 20-30 ശതമാനം കൂടുതൽ വേഗത്തിലാണ് വ്യാപിക്കുന്നത്. ഈ ഉപ-വകഭേദങ്ങൾ BA.4, BA.5, BA.2.75, BA.2.38 എന്നിവയാണ്.  എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാത്തതും, മരണം കുറവാണ് എന്നുള്ളതും ആശ്വാസത്തിന് വക നല്‍കുന്നുവെന്ന് കോവിഡ് വർക്കിംഗ് ഗ്രൂപ്പ് നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്‍റെ (എൻ‌ടി‌എ‌ജി‌ഐ) ചെയർപേഴ്‌സൺ ഡോ എൻ കെ അറോറ പറഞ്ഞു.

ജൂലൈ 11-ന് INSACOG പുറത്തിറക്കിയ ബുള്ളറ്റിൻ അനുസരിച്ച്, ഒമിക്രോണും അതിന്‍റെ പുതിയ വകഭേദങ്ങളും ഇന്ത്യയിൽ വ്യാപകമായി പ്രചരിക്കുന്നത് തുടരുകയാണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽഡല്‍ഹിയില്‍  2,726 പുതിയ കോവിഡ് -19 കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് നിരക്ക് നിലവിൽ 14.38 ശതമാനമാണ്.  

വര്‍ദ്ധിക്കുന്ന കൊറോണ വ്യാപനവും ഉത്സവ സീസണും കണക്കിലെടുത്ത് ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News