കൊച്ചി: എറണാകുളം (Eranakulam) വൈറ്റിലയിലുണ്ടായ അപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. 2019 ലെ മത്സരത്തിലെ മിസ് കേരളയായിരുന്ന തിരുവനന്തപുരം ആലംകോട് സ്വദേശിയായ ആൻസി കബീർ (25), റണ്ണറപ്പായിരുന്ന തൃശൂർ സ്വദേശി അഞ്ജന ഷാജൻ (26) എന്നിവരാണ് മരിച്ചത്.
എറണാകുളം വൈറ്റിലയിൽ വച്ചാണ് അപകടമുണ്ടായത് (Accident). ഇവർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വൈറ്റില ഹോളിഡേ ഇന്നിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.
ALSO READ: തിരുവനന്തപുരത്ത് 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു
ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റ ഇരുവരെയും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...