Fire Accident: പേരാമ്പ്രയിൽ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം; 3 കടകളിലേക്ക് തീ പടർന്നു

Fire Accident: തീ പരിസരത്തെ സൂപ്പർമാർക്കറ്റിലേക്കും പടരുകയും ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിക്കുകയുമുണ്ടായി

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 05:10 AM IST
  • പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം
  • ബാദുഷ സൂപ്പർമാർക്കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്ക് തീ പടർന്നു
  • പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സും പ്രദേശവാസികളും ചേർന്നാണ് തീ ആദ്യം അണയ്ക്കാൻ ശ്രമിച്ചത്
Fire Accident: പേരാമ്പ്രയിൽ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം; 3 കടകളിലേക്ക് തീ പടർന്നു

കോഴിക്കോട് : പേരാമ്പ്രയിൽ ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപമുള്ള മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് രാത്രി 11 മണിയോടെ വൻ തീപ്പിടുത്തമുണ്ടായത്.  കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം.

Also Read: Crime News: ക്വട്ടേഷൻ നൽകിയത് ഭാര്യ; ഭർത്താവിനെ വടിവാൾ കൊണ്ട് ആക്രമിച്ച കാമുകൻ കീഴടങ്ങി

തീ പരിസരത്തെ സൂപ്പർമാർക്കറ്റിലേക്കും പടരുകയും ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിക്കുകയുമുണ്ടായി.   മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്നും . തൊട്ടടുത്തുള്ള ബാദുഷ സൂപ്പർമാർക്കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്ക് തീ പടർന്നു. പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സും പ്രദേശവാസികളും ചേർന്നാണ് തീ ആദ്യം അണയ്ക്കാൻ ശ്രമിച്ചത്.   

Also Read: Bhadra Rajyog: ഭദ്ര രാജയോഗം ഈ രാശിക്കാരുടെ ജോലി, ബിസിനസിൽ നൽകും ബമ്പർ നേട്ടങ്ങൾ ഒപ്പം ധനനേട്ടവും!

തീ ആളിപ്പടർന്നതോടെ വടകര, കുറ്റിയാടി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ യൂണിറ്റുകളെത്തി മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. പേരാമ്പ്ര പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഒപ്പംകൂടി. തീപടർന്നത് എങ്ങനെയാണ് എന്നതിൽ യാതൊരു വ്യക്തതയുമില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News