മതസൗഹാർദ്ദം സംരക്ഷിക്കുന്നതിൽ സിനിമ വളരെ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഷാജി എൻ കരുൺ

ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ചലച്ചിത്ര പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 12:11 PM IST
  • മതേതരത്വത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രമേയം സിനിമകളിൽ ഇപ്പോൾ കൂടുതലായി കാണുന്നുണ്ടെന്നും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു.
  • ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ചലച്ചിത്ര പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • ഇരുട്ടിൽ ഇരുന്നു വെള്ളിത്തിരയിലെ വെളിച്ചം ആസ്വദിക്കുന്ന മനുഷ്യന്റെ മനസ്സിലേക്കും മതസൗഹാർദ്ദത്തിന്റെ ആ വെളിച്ചം കടന്നുവരുന്നുണ്ട്. അത് അയാളുടെ ജീവിതത്തെയും സ്വാധീനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മതസൗഹാർദ്ദം സംരക്ഷിക്കുന്നതിൽ സിനിമ വളരെ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഷാജി എൻ കരുൺ

കൊല്ലം:  ഇന്ന് കേരളത്തിന്റെ മതസൗഹാർദ്ദം വളർത്തുന്നതിലും പരിപാലിക്കുന്നതിലും സിനിമയ്ക്ക് വലിയ പങ്കുണ്ടെന്ന്  ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുൺ. മതേതരത്വത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രമേയം സിനിമകളിൽ ഇപ്പോൾ കൂടുതലായി കാണുന്നുണ്ടെന്നും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു.  ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ചലച്ചിത്ര പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുട്ടിൽ ഇരുന്നു വെള്ളിത്തിരയിലെ വെളിച്ചം ആസ്വദിക്കുന്ന മനുഷ്യന്റെ മനസ്സിലേക്കും മതസൗഹാർദ്ദത്തിന്റെ ആ വെളിച്ചം കടന്നുവരുന്നുണ്ട്. അത് അയാളുടെ ജീവിതത്തെയും സ്വാധീനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ALSO READ: സത്യൻ അന്തിക്കാടിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ​ഗോപി; പുതിയ ചിത്രത്തിന്റെ ചർച്ചയിലാണോയെന്ന് ആരാധകർ

ആശയങ്ങളിലൂടെയാണ് ഒരു സമൂഹം രൂപപ്പെടുന്നത്. ഒരുപാട് കലകളും കലാകാരന്മാരും ഒന്നിച്ചു ചേരുന്നതാണ് സിനിമ. അതിലൂടെ മനുഷ്യജീവിതത്തിന്റെ സമസ്ത വശങ്ങളും ആവിഷ്കരിക്കപ്പെടുന്നു. അത് ഒരു സാമൂഹിക സേവനം കൂടിയാണ്. എന്നാൽ ഇന്ന് കലാകാരന്മാർ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ പുനലൂർ സോമരാജൻ അധ്യക്ഷനായ ചടങ്ങിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി, സംവിധായകരും ക്യാമ്പ് ഡയറക്ടർമാരുമായ ആർ. ശരത്, വിജയകൃഷ്ണൻ, ഗാർഫി ചെയർമാൻ പി.എസ്. അമൽരാജ്, ജനറൽ സെക്രട്ടറി പല്ലിശ്ശേരി, ഫാ. ഡോ. സിൽവി ആന്റണി എന്നിവർ പ്രസംഗിച്ചു. സംവിധായകരായ കവിയൂർ ശിവപ്രസാദ്, വിധു വിൻസെന്റ്, ആർ. ശരത്, വിജയകൃഷ്ണൻ എന്നിവരുടെ ക്ലാസും ഉണ്ടായിരുന്നു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News