സത്യൻ അന്തിക്കാടിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ​ഗോപി; പുതിയ ചിത്രത്തിന്റെ ചർച്ചയിലാണോയെന്ന് ആരാധകർ

Suresh Gopi Sathyan Anthikad ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം പ്രതീക്ഷിക്കുന്നുവെന്നാണ് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 03:36 PM IST
  • മീരാ ജാസ്മിനും ജയറാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മകൾ' ആണ് സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം
  • ചിത്രം അടുത്തമാസം പ്രദർശനത്തിനെത്തും
  • 'പാപ്പൻ' എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം
  • നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ​ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ
സത്യൻ അന്തിക്കാടിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ​ഗോപി; പുതിയ ചിത്രത്തിന്റെ ചർച്ചയിലാണോയെന്ന് ആരാധകർ

സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് സുരേഷ് ​ഗോപി. ചിത്രം പങ്കുവച്ചതിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും രം​ഗത്തെത്തി. അടുത്ത ചിത്രത്തിന്റെ ചർച്ചയിലാണോയെന്നാണ് ആരാധകരുടെ സംശയം. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം പ്രതീക്ഷിക്കുന്നുവെന്നാണ് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

മീരാ ജാസ്മിനും ജയറാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മകൾ' ആണ് സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം. ചിത്രം അടുത്തമാസം പ്രദർശനത്തിനെത്തും. 'പാപ്പൻ' എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ​ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ.

ക്രൈം ത്രില്ലര്‍ വിഭാ​ഗത്തിലെത്തുന്ന ചിത്രത്തിൽ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയും മകൻ ഗോകുലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും പാപ്പനുണ്ട്. കനിഹ, നൈല ഉഷ, നീത പിള്ള, ആശ ശരത്ത്,  വിജയരാഘവന്‍, ചന്ദുനാഥ്, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News