Fever Cases: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു; നിസാരമാക്കരുത്, ജാ​ഗ്രത വേണം

ആരോ​ഗ്യമന്ത്രി വീണാ ജോർജ് പുറത്തുവിട്ട കണക്കുപ്രകാരം ഈ വർഷം ഇതുവരെ 2863 പേർക്ക് ഡങ്കിപ്പനി ബാധിക്കുകയും 7 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 11:28 AM IST
  • തിരുവനന്തപുരത്ത് നാവായിക്കുളത്ത് ഒരാള്‍ക്ക് ചിക്കന്‍ഗുനിയ ബാധിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
  • ഞായറാഴ്ചത്തെ കണക്കുകള്‍ കൂടി ചേർത്തുള്ളതാണ് തിങ്കളാഴ്ച പുറത്തുവിട്ടിരിക്കുന്നത്.
  • മലപ്പുറത്ത് മാത്രം 2804 പേരാണ് തിങ്കളാഴ്ച പനിക്ക് ചികിത്സ തേടിയത്.
Fever Cases: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു; നിസാരമാക്കരുത്, ജാ​ഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടുന്നു. തിങ്കളാഴ്ച മാത്രം 15493 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. വിവിധ ജില്ലകളിലായി 200ഓളം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരാളും പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാളും എലിപ്പനി ബാധിച്ച് കൊല്ലത്ത് ഒരാളും മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം തിരുവനന്തപുരത്ത് നാവായിക്കുളത്ത് ഒരാള്‍ക്ക് ചിക്കന്‍ഗുനിയ ബാധിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഞായറാഴ്ചത്തെ കണക്കുകള്‍ കൂടി ചേർത്തുള്ളതാണ് തിങ്കളാഴ്ച പുറത്തുവിട്ടിരിക്കുന്നത്. മലപ്പുറത്ത് മാത്രം 2804 പേരാണ് തിങ്കളാഴ്ച പനിക്ക് ചികിത്സ തേടിയത്. വിവിധ ജില്ലകളിലായി 317 ഡങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം ഇതിനോടകം 2863 പേർക്കാണ് ഡങ്കിപ്പനി ബാധിച്ചത്. ഇതില്‍ 7 പേരാണ് മരിച്ചത്.

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് കാലവർഷം കനക്കും, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഈ വര്‍ഷം ജൂണ്‍ 20 വരെ ഡെങ്കിപ്പനിക്ക് സമാനമായ വിവിധ പനികള്‍ ബാധിച്ചത് 7906 പേര്‍ക്കാണ്. ഇവരില്‍ 22 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ വിശദമാക്കുന്നു. 2013ലും 2017ലും ആണ് ഇതിനുമുമ്പ് കേരളത്തിൽ ഡെങ്കി ഔട്ട്ബ്രേക്ക് ഉണ്ടായതെന്നാണ് ആരോഗ്യ മന്ത്രി വിശദമാക്കുന്നത്.

അതേസമയം പത്തനംതിട്ടയില്‍ ഇന്ന് രാവിലെ ഒരു പനിമരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാർ (56) ആണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News