മാതൃഭൂമി ന്യൂസിൽ നിന്ന് ഒരു പ്രമുഖൻ കൂടി രാജിവെയ്ക്കുന്നു. ഹാഷ്മി പോകുന്നത് 24 ന്യൂസിലേക്ക്. സീ മലയാളത്തോട് രാജി സ്ഥിരീകരിച്ച് സൂപ്പർ പ്രൈം ടൈം അവതാരകൻ. മാതൃഭൂമി ന്യൂസ് ചാനലിൽ നിന്ന് അസിസ്റ്റൻഡ് ന്യൂസ് എഡിറ്ററും വാർത്താ അവതാരകനുമായ ഹാഷ്മി താജ് ഇബ്രാഹിം രാജിവെയ്ക്കുന്നു. ഉടൻ രാജിക്കത്ത് നൽകുമെന്ന് ഹാഷ്മി സീ മലയാളം ന്യൂസിനോട് പറഞ്ഞു. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിലേക്കാണ് ഹാഷ്മി പോകുന്നത്.
ചാനലിൽ നിന്നുള്ള ഓഫർ സ്വീകരിച്ചതായി ഹാഷ്മി പറഞ്ഞു. ചാനലിലെ ചർച്ചാ അവതാരകരിൽ പ്രമുഖനാണ് ഹാഷ്മി. ഇതോടെ 10 മാസത്തിനുള്ളിൽ മാതൃഭൂമി ന്യൂസിൽ നിന്ന് പോകുന്ന അഞ്ചാമത്തെ പ്രധാന മുഖമായി ഹാഷ്മി. കുടുംബം കൊച്ചിയിലായതാണ് ചാനൽ മാറാൻ കാരണമെന്ന് ഹാഷ്മി പറഞ്ഞു. ഇപ്പോഴത്തേതിനേക്കാൾ മികച്ച ഓഫറുമാണ്. മാത്രമല്ല റേറ്റിംഗിൽ ചാനൽ പിന്നോക്കം പോകുന്നതും തീരുമാനത്തിന് കാരണമായി.
Read Also: കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം മുടങ്ങിയ ശമ്പളം നാളെ നൽകുമെന്ന് മാനേജ്മെന്റ്
രാജി തീരുമാനം ചാനലിനെ അറിയിച്ചിട്ടുണ്ട്. വൈകാതെ തന്നെ പുതിയ തട്ടകത്തിലേക്ക് മാറും. മലയാളം വാർത്താ ചാനലുകളിൽ പ്രമുഖ വാർത്താ അവതാരകരുടെ കൂടുമാറ്റം അടുത്തിടെ കൂടി വരികയാണ്. ആദ്യ ഡിജിറ്റൽ ചാനലുമായി സീ മലയാളം ന്യൂസ് വന്നതും അണിയറയിൽ ഏതാനും ഡിജിറ്റൽ ചാനലുകൾ തയ്യാറെടുക്കുന്നതും ഇനിയും മാറ്റങ്ങൾക്ക് വേഗം കൂട്ടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...