COVID ബാധിച്ച് മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്കായി നോർക്കയുടെ ധനസഹായം, ധനസഹായം ലഭിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രം

കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസിയുടെ (NRI) അവിവാഹിതരായ പെൺമക്കൾക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ (COVID Death) മുൻപ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും  നോർക്കാ- റൂട്ട്സ് മുഖാന്തിരം 25000 രൂപ ഒറ്റതവണ ധനസഹായം നൽകുന്നു

Written by - Zee Malayalam News Desk | Last Updated : Aug 3, 2021, 07:07 PM IST
  • ഓൺലൈൻ മുഖാന്തരം മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്.
  • നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടത്.
  • അപേക്ഷകയുടെയോ മരണമടഞ്ഞ ആളുടെയോ വരുമാന പരിധി ബാധകമല്ല.
COVID ബാധിച്ച് മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്കായി നോർക്കയുടെ ധനസഹായം, ധനസഹായം ലഭിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രം

Thiruvananthapuram :  കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസിയുടെ (NRI) അവിവാഹിതരായ പെൺമക്കൾക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ (COVID Death) മുൻപ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും  നോർക്കാ- റൂട്ട്സ് (NORKA-ROOTS) മുഖാന്തിരം 25000 രൂപ ഒറ്റതവണ ധനസഹായം നൽകുന്നു.  കോവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസിയുടെ/മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്ക് അപേക്ഷിക്കാം. 

ഓൺലൈൻ മുഖാന്തരം മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകന്റെയോ മരണമടഞ്ഞ ആളുടെയോ വരുമാന പരിധി ബാധകമല്ല. 

ALSO READ : UAE ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിൽ ഇളവ്, വാക്സിനെടുത്ത താമസ വിസക്കാർക്ക് മടങ്ങിയെത്താം

അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടവ ഇവയാണ്

1. മരണമടഞ്ഞ രക്ഷകർത്താവിന്റെ പാസ്പോർട്ട് പേജിന്റെ പകർപ്പ്  
2. മരണ സർട്ടിഫിക്കറ്റ് 
3. കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോർട്ട്
4. പ്രവാസിയുടെ വിസയുടെ പകർപ്പ്  
5. 18 വയസ്സിനു മുകളിലുളള അപേക്ഷകരാണെങ്കിൽ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസിൽ നിന്നുളള സർട്ടിഫിക്കറ്റ് 
6. അപേക്ഷകയുടെ ആധാർ 
7. SSLC സർട്ടിഫിക്കറ്റ് 
8. അപേക്ഷകയുടെയോ രക്ഷകർത്താവിന്റെയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്കിന്റെ പകർപ്പ് 

എന്നിവയാണ് അപേക്ഷയ്ക്കൊപ്പം ഹാജരാക്കേണ്ടത്. 

ALSO READ : COVID Vaccination Certificate : വാക്സിൻ സർട്ടിഫിക്കേറ്റിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് ആരോഗ്യ മന്ത്രി കത്തയച്ചു

അപേക്ഷ ഓൺലൈൻ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പരിൽ ബന്ധപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News