വിദേശ വിമാന സർവീസ് നിലച്ചുവെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് സിയാൽ

സിയാലുമായി ബന്ധപ്പെട്ട് വിമാന സർവീസുകൾ റദ്ദാക്കൽ പോലുള്ള നടപടികൾ ഉണ്ടായിട്ടില്ല. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാരുടെ പ്രവേശനം കാനഡ, യുകെ, സിം​ഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വിലക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 01:19 PM IST
  • ഖത്തർ, ബഹ്റൈൻ, കുവൈത്ത്, മാലി തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങൾ ഇരുഭാഗത്തേക്കും സർവീസ് നടത്തുന്നുണ്ട്
  • മേയ് ഒന്നുവരെയാണ് നിലവിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്
  • ഈ നിയന്ത്രണം കൊച്ചി വിമാനത്താവളത്തിന് മാത്രമല്ല
  • രാജ്യത്തുള്ള എല്ലാ വിമാനത്താവളങ്ങൾക്കും ബാധകമാണെന്നും സിയാൽ അധികൃതർ അറിയിച്ചു
വിദേശ വിമാന സർവീസ് നിലച്ചുവെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് സിയാൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Cochin Internatioanl Airport) നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലയ്ക്കുന്നതായുള്ള പ്രചരണം വസ്തുതാ വിരുദ്ധമെന്ന് സിയാൽ. സിയാലുമായി (CIAL) ബന്ധപ്പെട്ട് വിമാന സർവീസുകൾ റദ്ദാക്കൽ പോലുള്ള നടപടികൾ ഉണ്ടായിട്ടില്ല.

പകരം ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാരുടെ പ്രവേശനം കാനഡ, യുകെ, സിം​ഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വിലക്കിയിട്ടുണ്ട് (Travel Ban). ഇത് ഒരാഴ്ചയായി നിലവിലുള്ളതാണ്. ഇതിൽ ചില രാജ്യങ്ങളിലേക്ക് ട്രാൻസിറ്റായുള്ള പ്രവേശനം തടഞ്ഞിട്ടുമില്ല. യുഎഇയിൽ (UAE) നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലേക്ക് വരുന്നതിന് തടസമില്ല.

ALSO READ:യുഎഇ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ; പ്രവാസികൾ ദുരിതത്തിൽ

സിയാൽ, ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഇത്തരത്തിൽ വിമാനങ്ങളുടെ അറൈവൽ സർവീസുകളുണ്ട്. തിരികെ യാത്രക്കാരില്ലാതെ വിമാനങ്ങൾ മടങ്ങുകയും ചെയ്യും. എംബസികളുടെ പ്രത്യേക അനുമതിയിൽ അത്യാവശ്യക്കാരായ യാത്രക്കാർക്ക് ഈ വിമാനങ്ങളിൽ  മടങ്ങുന്നതിനും തടസമില്ല.

ഖത്തർ, ബഹ്റൈൻ, കുവൈത്ത്, മാലി തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങൾ  ഇരുഭാഗത്തേക്കും സർവീസ് നടത്തുന്നുണ്ട്. മേയ് ഒന്നുവരെയാണ് നിലവിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണം കൊച്ചി വിമാനത്താവളത്തിന് മാത്രമല്ല, രാജ്യത്തുള്ള എല്ലാ വിമാനത്താവളങ്ങൾക്കും ബാധകമാണെന്നും സിയാൽ അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News