Threat Call : Kochi International Airport ൽ ബോംബ് ഭീഷിണിയെ തുടർന്ന് സുരക്ഷ ശക്തമാക്കി

കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ലഭിച്ച് ഭീഷിണി സന്ദേശത്തെ തുടന്നാണ് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കിയത്. കൊച്ചിയെ കൂടാതെ Chennai International Airport നും ബോംബ് ഭീഷിണിയുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2021, 04:26 PM IST
  • കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ലഭിച്ച് ഭീഷിണി സന്ദേശത്തെ തുടന്നാണ് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കിയത്
  • കൊച്ചിയെ കൂടാതെ Chennai International Airport നും ബോംബ് ഭീഷിണിയുണ്ട്.
  • ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലാണ് ബോംബി ഭീഷിണി ലഭിച്ചത്.
  • മാർച്ച് ഒന്നിന് കൊച്ചി ചെന്നൈ വിമാനത്താവളങ്ങളിൽ ബോംബ് സ്ഥാപിക്കുമെന്നാണ് ലഭിച്ച് ഭീഷിണി സന്ദേശം.
Threat Call : Kochi International Airport ൽ ബോംബ് ഭീഷിണിയെ തുടർന്ന് സുരക്ഷ ശക്തമാക്കി

Kochi : Bomb ഭീഷിണിയെ തുടർന്ന് നെടുമ്പാശ്ശേരി Kochi International Airport ൽ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ലഭിച്ച് ഭീഷിണി സന്ദേശത്തെ തുടന്നാണ് കൊച്ചി വിമാനത്താവളത്തിൽ പൊലീസ് സുരക്ഷ കർശനമാക്കിയത്. കൊച്ചിയെ കൂടാതെ Chennai International Airport നും ബോംബ് ഭീഷിണിയുണ്ട്.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ എംജിആർ ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലാണ് ബോംബി ഭീഷിണി ലഭിച്ചത്. മാർച്ച് ഒന്നിന് കൊച്ചി ചെന്നൈ വിമാനത്താവളങ്ങളിൽ ബോംബ് സ്ഥാപിക്കുമെന്നാണ് ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ലഭിച്ച് ഭീഷിണി സന്ദേശം. സന്ദേശം ലഭിച്ചതിന് തുടർന്ന് കൊച്ചി എയർപ്പോർട്ടിലെ സുരക്ഷ സിഐസ്എഫ് ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിലെ സുരക്ഷയും വർധിപ്പിച്ചുയെന്ന് ചെന്നൈ പൊലീസും അറിയിച്ചു.

ALSO READ: Mukesh Ambaniയുടെ ആഡംബര വസതിക്കു സമീപം സ്‌ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം, അംബാനിക്കും നിതയ്ക്കും ഭീഷണി?

കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ വ്യവസായും ഏറ്റവും ധനികനുമായ മുകേഷ് അമ്പാനിയുടെ വീടിന്റെ സമീപം ബോംബ് കണ്ടെത്തിയിരുന്നു. ഒരു എസ് യു വി കാറിൽ ബോംബ് സ്ഥാപിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ബോംബ് സ്ഥാപിച്ചത് തങ്ങളാണെന്ന് അവകാശ വാദവുമായി ജെയ്ഷ് ഉൾ ഹിന്ദ് പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. ഇത് വെറും ഒരു ട്രയലർ മാത്രമാണെന്ന് പുറത്ത് വന്ന സന്ദേശത്തിൽ പറയുന്നത്. 

ALSO READ : Delhi Blast: അന്വേഷണം എന്‍.ഐ.എക്ക് കൈമാറി,ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത്

ഈ തീവ്രവാദി സംഘടന തന്നെയായിരുന്നു ന്യൂ ഡൽഹി ഇസ്രയേൽ എംബസിക്ക് സമീപം നടന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം ചെറിയ രീതയിൽ എന്ന് പറയത്തക്ക സ്ഫോടനം ഉണ്ടായത്. സ്ഫോടനമായി ബന്ധപ്പെട്ട്  ദേശീയ സുരക്ഷ ഏജൻസിയുടെ അന്വേഷണം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News