തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരത് എക്സ്പ്രസ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 31ന് ആണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. എറണാകുളത്ത് നിന്ന് തൃശൂർ- പാലക്കാട്- ജോലാർപേട്ട് വഴി ബെംഗളൂരുവിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ്. ട്രെയിൻ റേക്ക് ഷൊർണൂരിൽ നിന്ന് എറണാകുളം സ്റ്റേഷനിൽ എത്തിച്ചു. ഓറഞ്ച് നിറത്തിലുള്ള റേക്കാണ് എറണാകുളം-ബെംഗളൂരു സർവീസിനുള്ള വന്ദേ ഭാരതിന് ഉണ്ടായിരിക്കുക.
പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ ഓട്ടം ഈ റൂട്ടിൽ ഉണ്ടായിരിക്കില്ലെന്നാണ് വിവരം. മുൻപ് ക്രിസ്മസ്, ന്യൂഇയർ സീസണിൽ കോട്ടയം- ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ താത്കാലിക സർവീസ് ആയി ഓടിയിട്ടുള്ളതിനാലാണ് പരീക്ഷണ ഓട്ടം ഇല്ലാത്തതെന്നാണ് സൂചന. ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് റേക്ക് കൊണ്ടുപോകുന്നതിന് മുൻപായി ചക്രങ്ങളുടെ തേയ്മാന പരിശോധനയും അറ്റകുറ്റപ്പണികളും പൂർത്തിയാക്കി.
ട്രെയിൻ നമ്പർ 06001 എറണാകുളം- ബെംഗളൂരു കന്റോൺമെന്റ് വന്ദേ ഭാരത് സ്പെഷ്യൽ ജൂലൈ 31, ഓഗസ്റ്റ് 2,4,7,9,11,14,16,18,21,23,25 എന്നീ ദിവസങ്ങളിലാണ് (ബുധൻ, വെള്ളി, ഞായർ) എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്നത്. അന്നേ ദിവസം തന്നെ രാത്രി 10 മണിക്ക് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
ALSO READ: കേരളത്തിന്റെ മൂന്നാമത്തെ വന്ദേഭാരത് ഉടൻ സർവ്വീസ് ആരംഭിക്കും
ആകെ 12 സർവീസുകളാണ് നടത്തുന്നത്. തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഇ റോഡ്, സേലം എന്നിവിടങ്ങളിലാണ് ട്രെയിന്റെ മറ്റ് സ്റ്റോപ്പുകൾ. ആകെ ഒമ്പത് മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം. 620 കിലോമീറ്ററാണ് ട്രെയിൻ പിന്നിടുന്ന ദൂരം. ആകെ എട്ട് കോച്ചുകളാണ് ട്രെയിനുള്ളത്. ഇതിൽ, ഒരു എക്സിക്യൂട്ടീവ് ചെയർകാറും ഏഴ് ചെയർകാറുമാണ് ഉള്ളത്. എസി ചെയർകാറിന് 1465 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാറിന് 2669 രൂപയാണ് ടിക്കറ്റ് നിരക്ക്.
എറണാകുളം ജംങ്ഷൻ- 12:50 തൃശൂർ- 13:53 പാലക്കാട് ജങ്ഷൻ- 15:15 പോത്തന്നൂർ ജങ്ഷൻ- 16:13 തിരുപ്പൂർ- 16:58 ഇ റോഡ് ജങ്ഷന്‍- 17:45 സേലം ജങ്ഷൻ- 18:33 ബെംഗളുരു കന്‍റോൺമെന്‍റ്- 22:00 എന്നിങ്ങനെയാണ് എറണാകുളം- ബെംഗളുരു വന്ദേ ഭാരത് 06001 ട്രെയിനിന്റെ സമയക്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.