എൻഡോസൾഫാൻ : മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഈ മാസം ആരംഭിക്കും

മൂളിയാർ റീഹാബിലിറ്റേഷന്‍ വില്ലേജ് ആദ്യഘട്ട പ്രവൃത്തി വേഗത്തില്‍ പൂർത്തീകരിക്കും

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 11:46 PM IST
  • മന്ത്രിമാരായ വീണജോർജ്ജ്, ഡോ. ആർ ബിന്ദു, അഹമ്മദ് ദേവർകോവില്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു
  • 2023 ഫെബ്രുവരിയോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുവാനും യോഗത്തില്‍ ധാരണയായി
  • മൂളിയാർ റീഹാബിലിറ്റേഷന്‍ വില്ലേജ് ആദ്യഘട്ട പ്രവൃത്തി വേഗത്തില്‍ പൂർത്തീകരിക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പിനുള്ള നടപടി ക്രമങ്ങള്‍ ഡിസംബർ മാസം തന്നെ ആരംഭിക്കാന്‍ തീരുമാനം. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചെയർമാനായ  പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. 

മന്ത്രിമാരായ വീണജോർജ്ജ്, ഡോ. ആർ ബിന്ദു, അഹമ്മദ് ദേവർകോവില്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.  ഔദ്യോഗിക അറിയിപ്പ് നല്കി ദുരിതബാധിതരില്‍ നിന്നും ലഭിക്കുന്ന അപേക്ഷ വിശദമായ പരിശോധനയ്ക്കു ശേഷം 2023 ഫെബ്രുവരിയോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുവാനും  യോഗത്തില്‍ ധാരണയായി.  

 ന്യൂറോളജി സ്പെഷ്യലിസ്റ്റ് സൗകര്യം മെച്ചപ്പെടുത്തുന്നതിലേയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിർമ്മാണം പുരോഗമിക്കുന്ന അഡീഷണല്‍ ബ്ളോക്കിന്റെ പ്രവർത്തനം മാർച്ച് മാസത്തോടെ പൂർത്തികരിക്കാനും ധാരണയായി. കാത്ത് ലാബിന്റെ പ്രവർത്തനം ഉടന്‍ ആരംഭിക്കും. 

മൂളിയാർ റീഹാബിലിറ്റേഷന്‍ വില്ലേജ് ആദ്യഘട്ട പ്രവൃത്തി വേഗത്തില്‍ പൂർത്തീകരിക്കും. ദുരിതബാധിതർക്കായി നിർമ്മിച്ച വീടുകളില്‍ രണ്ടു മാസത്തിനകം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.മന്ത്രിമാർക്ക് പുറമേ വകുപ്പ് സെക്രട്ടറിമാർ, കാസറഗോഡ് ജില്ലാ കളക്ടര്‍, ഉന്നത ഉദ്യോഗസ്ഥരും  യോഗത്തില്‍ സന്നിഹിതരായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News