ഭക്ഷ്യ എണ്ണയ്ക്കും കോഴിയിറച്ചിക്കും വില കൂടി; വിപണിയിൽ തീറ്റവില കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കച്ചവടക്കാർ

പഴം പച്ചക്കറി അരി പലവ്യഞ്ജനം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ  എല്ലാ സാധനങ്ങൾക്കും വില ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഭക്ഷ്യസാധനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എണ്ണയ്ക്കുള്ള വില ഉയരുന്നത്. കൂടെ കോഴി ഇറച്ചി വിലയും കൂടുകയാണ്.

Written by - Abhijith Jayan | Edited by - Priyan RS | Last Updated : May 22, 2022, 02:30 PM IST
  • വിപണിയിൽ തീറ്റവില കൂടിയതാണ് പ്രതിസന്ധിക്ക് കാരണമായി കച്ചവടക്കാർ പറയുന്നത്.
  • കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 20 മുതൽ 25 രൂപ വരെയാണ് കോഴിയിറച്ചിക്ക് വിലകൂടിയത്.
  • പച്ചക്കറിയുടെ മൊത്ത വ്യാപാര വിലയിലും വൻ ഉയർച്ചയാണ് ഉണ്ടാകുന്നത്.
ഭക്ഷ്യ എണ്ണയ്ക്കും കോഴിയിറച്ചിക്കും വില കൂടി; വിപണിയിൽ തീറ്റവില കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കച്ചവടക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം വർധിച്ചപ്പോൾ ഭക്ഷ്യ എണ്ണയ്ക്കും കോഴിയിറച്ചിക്കും വില കൂടി. കഴിഞ്ഞ ഒരാഴ്ചക്കിടെ 20-25 രൂപയാണ് കോഴിയിറച്ചിക്ക് വില ഉയർന്നത്. പുതുക്കിയ വില അനുസരിച്ച് ഒരു കിലോക്ക് 170 രൂപ കൊടുക്കണം. തമിഴ്നാട്ടിലും കോഴിക്കുഞ്ഞുങ്ങളുടെ വില ഉയർന്നു. വിപണിയിൽ തീറ്റവില കൂടിയതാണ് പ്രതിസന്ധിക്ക് കാരണമായി കച്ചവടക്കാർ പറയുന്നത്.

പഴം പച്ചക്കറി അരി പലവ്യഞ്ജനം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ  എല്ലാ സാധനങ്ങൾക്കും വില ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഭക്ഷ്യസാധനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എണ്ണയ്ക്കുള്ള വില ഉയരുന്നത്. കൂടെ കോഴി ഇറച്ചി വിലയും കൂടുകയാണ്.

Read Also: Fuel Price: കേന്ദ്രം ഇന്ധന നികുതി കുറച്ചു : ആനുപാതികമായി കുറഞ്ഞതിന് വീമ്പ് പറയാതെ കേരളവും നികുതി കുറയ്ക്കണം

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 20 മുതൽ 25 രൂപ വരെയാണ് കോഴിയിറച്ചിക്ക് വിലകൂടിയത്. തമിഴ്നാട്ടിലും കോഴിക്കുഞ്ഞുങ്ങളുടെ വില ഉയർന്നു. വിപണിയിൽ തീറ്റവില കൂടിയതാണ് പ്രതിസന്ധിക്ക് കാരണം. പല ഹോട്ടലുകളിലും വില ഉയർന്നത് കാരണം കച്ചവടം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു.

പച്ചക്കറിയുടെ മൊത്ത വ്യാപാര വിലയിലും വൻ ഉയർച്ചയാണ് ഉണ്ടാകുന്നത്. സർക്കാരിന്റെ ശക്തമായ വിപണി ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇന്ധന നികുതിയിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയ് വരും ദിവഡസങ്ങളിലെ സാധനവില കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ജനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News