പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക്

സംസ്ഥാനം പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തയുടെ അടുത്തെത്തിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ചെമ്പൂക്കാവ് അഗ്രിക്കള്‍ച്ചര്‍ കോംപ്ലക്‌സില്‍ തൃശൂര്‍ അഗ്രോ ഹൈപ്പര്‍ ബസാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

Last Updated : Dec 16, 2017, 06:47 PM IST
പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക്

തൃശൂര്‍: സംസ്ഥാനം പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തയുടെ അടുത്തെത്തിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ചെമ്പൂക്കാവ് അഗ്രിക്കള്‍ച്ചര്‍ കോംപ്ലക്‌സില്‍ തൃശൂര്‍ അഗ്രോ ഹൈപ്പര്‍ ബസാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കും. ഇറക്കുമതി കൊണ്ട് ചില കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വില ഇടിഞ്ഞിട്ടുണ്ട്. നാണ്യവിളകള്‍ക്കുണ്ടായ ഇടിവിനു കാരണം പലതരം അന്താരാഷ്ട്രകരാറുകളാണ്. ഇത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

പച്ചക്കറികള്‍ കേടുകൂടാതെ സംരക്ഷിക്കാനുളള വിപുലമായ സംവിധാനം സര്‍ക്കാര്‍ ഒരുക്കി വരുന്നുണ്ട്. കര്‍ഷകര്‍ക്ക് വിത്ത്, വളം, നടീല്‍ വസ്തുക്കള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന ഹൈപ്പര്‍ ബസാര്‍ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Trending News