തിരുവനന്തപുരം കാട്ടാക്കടയിൽ പോലീസിന് നേരെ ആക്രമണം; മദ്യപസംഘം പോലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കീറി

കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ മദ്യപിച്ചയാൾ പ്രശ്നമുണ്ടാക്കുന്നതായി യാത്രക്കാർ സ്‌റ്റേഷനിൽ വിളിച്ച് അറിയിച്ചത് അനുസരിച്ചാണ് കാട്ടാക്കട പോലീസ് സംഭവസ്ഥലത്ത് എത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 20, 2022, 09:54 AM IST
  • സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജോയി ഡെന്നീസ്, ഹോം ഗാർഡ് ബോസ് എന്നിവരാണ് സ്ഥലത്തെത്തിയത്
  • പ്രശ്നമുണ്ടാക്കിയ യുവാക്കളെ നാട്ടുകാർ കാണിച്ചുകൊടുത്തതനുസരിച്ച് പോലീസുകാർ ഇവരോട് സ്ഥലത്ത് നിന്ന് പോകാൻ ആവശ്യപ്പെട്ടു
  • എന്നാൽ പോലീസുകാരോട് തർക്കിച്ച യുവാക്കൾ സ്ഥലത്ത് നിന്ന് പോകാൻ സമ്മതിച്ചില്ല
  • തുടർന്ന് ഇവരെ ബലംപ്രയോ​ഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസിനെ ആക്രമിച്ചത്
തിരുവനന്തപുരം കാട്ടാക്കടയിൽ പോലീസിന് നേരെ ആക്രമണം; മദ്യപസംഘം പോലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കീറി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പോലീസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മദ്യപിച്ച യുവാക്കൾ സിവിൽ പോലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കീറി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ മദ്യപിച്ചയാൾ പ്രശ്നമുണ്ടാക്കുന്നതായി യാത്രക്കാർ സ്‌റ്റേഷനിൽ വിളിച്ച് അറിയിച്ചത് അനുസരിച്ചാണ് കാട്ടാക്കട പോലീസ് സംഭവസ്ഥലത്ത് എത്തിയത്.

സ്റ്റേഷനിലെ  സിവിൽ പോലീസ് ഓഫീസർ ജോയി ഡെന്നീസ്, ഹോം ഗാർഡ് ബോസ് എന്നിവരാണ് സ്ഥലത്തെത്തിയത്. ഇവരെയാണ് മദ്യപസംഘം ആക്രമിച്ചത്. പ്രശ്നമുണ്ടാക്കിയ യുവാക്കളെ നാട്ടുകാർ കാണിച്ചുകൊടുത്തതനുസരിച്ച് പോലീസുകാർ ഇവരോട് സ്ഥലത്ത് നിന്ന് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ പോലീസുകാരോട് തർക്കിച്ച യുവാക്കൾ സ്ഥലത്ത് നിന്ന് പോകാൻ സമ്മതിച്ചില്ല.

ALSO READ: തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം; ഫോർട്ട് സിഐയ്ക്ക് പരിക്ക്

തുടർന്ന് ഇവരെ ബലംപ്രയോ​ഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസിനെ ആക്രമിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ യൂണിഫോമിൽ കടന്ന് പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ പോലീസ് എത്തി കാട്ടാക്കട പനയംകോട് സ്വദേശി വിഷ്ണു, കുറ്റിക്കാട് സ്വദേശി നിധിൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു.

കോഴിക്കോട് മെഡിക്കൽ കോളേജ് അക്രമത്തിൽ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികൾ; തെളിവെടുപ്പ് മുടങ്ങി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച അന്വേഷണത്തോട് സഹകരിക്കാതെ പ്രതികൾ. പ്രതികതൾ അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടർന്ന് തെളിവെടുപ്പ് മുടങ്ങി. ചോദ്യം ചെയ്യലിലും പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ഏഴ് മണിക്കൂറോളം പ്രതികളെ പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടർന്ന് പ്രതികളെ കസ്റ്റഡി സമയം തീരുന്നതിന് മുമ്പ് തന്നെ കോടതിയിൽ ഹാജരാക്കി. ആകെ 11 പ്രതികളാണ് കേസിലുള്ളത്. എന്നാൽ അഞ്ച് പേരെ മാത്രമാണ് ഇതുവരെ പിടികൂടിയത്. പ്രതികളിൽ ഏഴ് പേരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. അതേസമയം സംഭവത്തിൽ പോലീസിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തി. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് പോലീസ് ഉദ്യോ​ഗസ്ഥർ പ്രവർത്തിക്കുന്നതെന്നാണ് പി മോഹനൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചിരിക്കുന്നത്.

സിറ്റി പൊലീസ് കമ്മിഷണറെയും സിപിഎം രൂക്ഷമായി വിമർശിച്ചു. സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ച് കാണിക്കാന്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുകയാണ്. മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അസാധാരണ നടപടികളാണ്. കേസില്‍ പ്രതികളായ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ വേട്ടയാടുകയാണ്. സ്ത്രീകളെയും കുട്ടികളെയും പൊലീസ് വേട്ടയാടുന്നുവെന്നും പി മോഹനൻ ആരോപിച്ചു. തീവ്രവാദ കേസുകളിലെ പോലെയാണ് ഈ കേസിൽ പോലീസ് പെരുമാറുന്നതെന്ന് പി മോഹനന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News