Doctor's Strike: ഐഎംഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഡോക്ടർമാർ പണിമുടക്ക് ആരംഭിച്ചു; അത്യാഹിത വിഭാ​ഗം മാത്രം പ്രവർത്തിക്കും

Medical strike in Kerala: സംസ്ഥാനത്ത് ഇന്ന് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 08:48 AM IST
  • ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് സംസ്ഥാനവ്യാപകമായി ഡോക്ടർമാർ പണിമുടക്കി പ്രതിഷേധിക്കുന്നത്
  • കെജിഎംഒഎ ഉൾപ്പടെ ഡോക്ടർമാരുടെ മുപ്പതോളം സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
  • രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്
Doctor's Strike: ഐഎംഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഡോക്ടർമാർ പണിമുടക്ക് ആരംഭിച്ചു; അത്യാഹിത വിഭാ​ഗം മാത്രം പ്രവർത്തിക്കും

തിരുവനന്തപുരം: ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംസ്ഥാനവ്യാപക പണിമുടക്ക് ആരംഭിച്ചു. ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് സംസ്ഥാനവ്യാപകമായി ഡോക്ടർമാർ പണിമുടക്കി പ്രതിഷേധിക്കുന്നത്. കെജിഎംഒഎ ഉൾപ്പടെ ഡോക്ടർമാരുടെ മുപ്പതോളം സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് ഐഎംഎ ഭാരവാഹികൾ അറിയിച്ചിരുന്നു.

ALSO READ: Indian Medical Association: ഡോക്ടറെ ആക്രമിച്ച് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം; സമരത്തിനൊരുങ്ങി ഐഎംഎ

അഞ്ച് ദിവസത്തില്‍ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവില്‍ ആശുപത്രികളിൽ അക്രമങ്ങള്‍ നടക്കുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഏതാണ്ട് ഇരുന്നൂറിലേറെ ആശുപത്രി അക്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു.

ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. ആശുപത്രി ആക്രമണങ്ങളെക്കുറിച്ച് ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുക. ഫാത്തിമ ആശുപത്രിയില്‍ ആക്രമണം നടന്നപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുക. പ്രതിഷേധ സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും ഐഎംഎ മുന്നോട്ട് വയ്ക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News