തിരുവനന്തപുരം: ആരോപണമെന്ന പേരിൽ സർക്കാർ ജീവനക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന് കാണിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ. ഇത്തരത്തിൽ എടുക്കുന്ന കേസുകൾ മൂലം ജീവനക്കാരുടെ ഭാവി അവതാളത്തിലാവുമെന്നും ഇത് ഭരണ പരമായി നിരവധി ആശയക്കുഴപ്പങ്ങളിലേക്കടക്കം നയിക്കുമെന്നും സർക്കുലറിൽ ലോക്നാഥ് ബെഹറ ചൂണ്ടിക്കാണിക്കുന്നു.
ALSO READ:UDF ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച Justice Kemal Pasha
ക്രിമനൽ കേസുകളിലും ജീവനക്കാർക്കെതിരെ കേസെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. പരാതി ലഭിച്ചാല്‍ പ്രാഥമിക അന്വേഷണവും വിശദമായ അന്വേഷണവും നടത്തിയ ശേഷം മതി കേസ് എടുക്കുന്നതെന്നും DGP ജില്ലാപൊലീസ് മേധാവിമാര്‍ക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാക്കും അയച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ കേസുകള്‍ക്കായി സാധാരണ പൗരന്മാരെ അപേക്ഷിച്ച് പ്രത്യേക വ്യവസ്ഥകള്‍ രൂപീകരിക്കുന്നതിനെ കുറിച്ചും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ALSO READ:പാകിസ്ഥാനിൽ രണ്ട് ഹിന്ദു പെൺക്കുട്ടികളെ തട്ടി കൊണ്ടുപോയി ഭീഷിണിപ്പെടുത്തി ഇസ്ലാമിലേക്ക് മതം മാറ്റി
ആരോപണങ്ങളുടെ പേരില്‍ മാത്രം സര്‍ക്കാര്‍ ജീവനക്കാര്‍ (Govt Employees)ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്യരുത്. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ വേഗത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന രീതിയാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ ആയതിനാല്‍ തന്നെ വസ്തുതാപരമല്ലാത്തതും വ്യക്തതയില്ലാത്തതും മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ദുരാരോപണങ്ങള്‍ ഉയരാനുള്ള സാദ്ധ്യതയേറെയാണ്. ഈ വശങ്ങളെല്ലാം പരിശോധിച്ച ശേഷമേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാവൂ. ആരോപണം ഉണ്ടാവുകയാണെങ്കില്‍ ആരോപണവിധേയന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കണം. - ഡി.ജി.പി ഓര്‍മ്മിപ്പിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന്റെ ഭാഗമായി മനഃപൂര്‍വമല്ലാതെയോ വ്യക്തിതാല്പര്യങ്ങളില്ലാതെയോ പ്രവര്‍ത്തിച്ചേക്കാം. എന്നാല്‍, ഇത് മറ്റുചില വ്യക്തികളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം, ഡി.ജി.പിയുടെ സര്‍ക്കുലര്‍ നിലവിലെ നിയമങ്ങളെ പാടെ നിരാകരിക്കുന്നതാണ്. കേസിൽ(Criminal Case) ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർക്ക് ഇത് ഇളവുണ്ടാക്കി നൽകുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക