പോലീസുകാരുടെ പരാതികള്‍ കേള്‍ക്കാന്‍ DGPയുടെ ഓണ്‍ലൈന്‍ അദാലത്ത്

സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഹരിക്കാന്‍ ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത്...

Last Updated : Dec 4, 2020, 04:18 PM IST
  • സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഹരിക്കാന്‍ ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത്...
  • 'എസ്പിസി ടോക്ക് വിത്ത് കോപ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്
പോലീസുകാരുടെ പരാതികള്‍ കേള്‍ക്കാന്‍  DGPയുടെ ഓണ്‍ലൈന്‍ അദാലത്ത്

തിരുവനന്തപുരം: സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഹരിക്കാന്‍ ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത്...

'എസ്പിസി ടോക്ക് വിത്ത് കോപ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.  പരാതികള്‍  നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ DGP  Loknath Behera) ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. 

കേരളാ പോലീസ് മേധാവി  ലോക്‌നാഥ് ബെഹ്‌റ ഈ മാസം 18ന് നടക്കുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര പരിപാടിയില്‍ കൊല്ലം സിറ്റി, റൂറല്‍ എന്നിവിടങ്ങളിലെ പരാതികളാണ് പരിഗണിക്കുക.  പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ഈ മാസം 15ന്  മുന്‍പ്  ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 9497900243.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ  സവിശേഷത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാന്‍ കഴിയും. രണ്ട് പോലീസ് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ വീതം എല്ലാ ആഴ്ചയും ഓണ്‍ലൈനായി പരിഗണിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിരിയ്ക്കുന്നത്‌.

Also read: പോലീസുകാര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ കര്‍ശന നടപടി: ലോക്‌നാഥ് ബെഹ്‌റ

കണ്ണൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ പരാതികളാണ് കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാന പോലീസ് മേധാവി പരിഗണിച്ചത്. 

എല്ലാ ആഴ്ചയും രണ്ട് മണിക്കൂര്‍ ആണ് സംസ്ഥാന പോലീസ് മേധാവി  ഈ പരിപാടിയ്ക്കായി നീക്കി വച്ചിരിയ്ക്കുന്നത്‌.

 

Trending News