Crime News: പോലീസിന്റെ പട്രോൾ വാഹനം തട്ടിക്കൊണ്ടുപോയി നാലം​ഗ സംഘം; ഒരാൾ പിടിയിൽ

Police patrol vehicle: പോലീസ് പിന്തുടർന്നതിനെ തുടർന്ന് പ്രതി വാഹനം മതിലിൽ ഇടിച്ച് നിർത്തുകയായിരുന്നു. വാഹന മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ഉള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 10:36 AM IST
  • പപരശുവയ്ക്കലിൽ പോലീസുകാർ വാഹന പരിശോധനക്ക് പുറത്തിറങ്ങിയ സമയത്ത് നാലം​ഗ സംഘം വാഹനമെടുത്ത് കടന്നുകളയുകയായിരുന്നു
  • ആലമ്പാറ ഭാഗത്തേക്ക്‌ പോയ ഇവരെ നാട്ടുകാരും പോലീസും പിന്തുടുർന്ന് പിടികൂടി
  • പരശുവയ്ക്കൽ സ്വദേശി ഗോകുലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്
Crime News: പോലീസിന്റെ പട്രോൾ വാഹനം തട്ടിക്കൊണ്ടുപോയി നാലം​ഗ സംഘം; ഒരാൾ പിടിയിൽ

തിരുവനന്തപുരം: പോലീസിന്റെ പട്രോൾ വാഹനം തട്ടിക്കൊണ്ടുപോയി. നാലം​ഗ സംഘമാണ് പാറശാല പോലീസിന്റെ പട്രോൾ വാഹനം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഒരാൾ പിടിയിലായി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പപരശുവയ്ക്കലിൽ പോലീസുകാർ വാഹന പരിശോധനക്ക് പുറത്തിറങ്ങിയ സമയത്ത് നാലം​ഗ സംഘം വാഹനമെടുത്ത് കടന്നുകളയുകയായിരുന്നു.

ആലമ്പാറ ഭാഗത്തേക്ക്‌ പോയ ഇവരെ നാട്ടുകാരും പോലീസും പിന്തുടുർന്ന് പിടികൂടി. പരശുവയ്ക്കൽ സ്വദേശി ഗോകുലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നതായി പോലീസ് വ്യക്തമാക്കി. ​ഗോകുലാണ് വാഹനം എടുത്തുകൊണ്ടുപോയത്. പോലീസ് പിന്തുടർന്നതിനെ തുടർന്ന് പ്രതി വാഹനം മതിലിൽ ഇടിച്ച് നിർത്തുകയായിരുന്നു. വാഹന മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ഉള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

തലസ്ഥാനത്ത് ​ഗുണ്ടാ നേതാവിന്റെ വിളയാട്ടം; ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: ഗുണ്ടയുടെ കുത്തേറ്റ് രണ്ട് എസ്ഐമാർക്ക് പരിക്കേറ്റു. തിരുവനന്തപുരം വലിയതുറ സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്കാണ് പരിക്കേറ്റത്. ഗുണ്ടയായ ജാങ്കോ കുമാറിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റത്. അജേഷ്, ഇൻസമാം എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജാങ്കോ കുമാർ ഉച്ചയ്ക്ക് ഹോട്ടൽ ഉടമയെ ആക്രമിച്ചിരുന്നു. ഹോട്ടൽ ഉടമ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോലീസിന് നേരെ ആക്രമണം നടത്തിയത്. താനുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടലുടമ പോലീസിന് നൽകിയെന്ന് ആരോപിച്ചാണ് ഇയാള്‍ വലിയതുറയിലെ ഹോട്ടല്‍ ഉടമയെ ആക്രമിച്ചത്.

പോലീസ് ജീപ്പിന് നേരെ പടക്കം എറിഞ്ഞു. പിന്നീട് ഒളിയിടം വളഞ്ഞ പൊലീസുകാരെ ഇയാൾ ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതൽ പോലീസുകാർ എത്തി ജാങ്കോ കുമാറിനെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുമ്പാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News