Wayanad Youth Suicide: വയനാട്ടിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Wayanad Youth Suicide Updates: തനിക്കെതിരെ പോക്സോ കേസ് ചുമത്തി എന്നാരോപിച്ച ശേഷമാണ് രതിന് ആത്മഹത്യ ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Nov 5, 2024, 10:24 AM IST
  • വയനാട് പണമരത്ത് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
  • വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്
Wayanad Youth Suicide: വയനാട്ടിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കല്‍പ്പറ്റ: വയനാട് പണമരത്ത് യുവാവ്  പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ആത്മഹത്യ ചെയ്തത് വയനാട് പനമരത്തെ ആദിവാസി യുവാവ് രതിനാണ്. 

Also Read: പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കും!

പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു രതിന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പോലീസിനെതിരായ ആരോപണങ്ങളും അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വകുപ്പ് തല പ്രാഥമിക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പൊതുസ്ഥലത്തു വെച്ച് രതിൻ പ്രശ്‌നമുണ്ടാക്കി എന്ന ആരോപത്തിൽ കമ്പളക്കാട് പോലീസ് രതിനെതിരെ എടുത്ത കേസായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

പോക്‌സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വകുപ്പ് തല അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ഈ നടപടി. ബന്ധുക്കളുടെ പരാതി മാധ്യമങ്ങിലൂടെ അടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സ്വമേധയാണ് അന്വേഷണമെന്ന് എസ്പി അറിയിച്ചിട്ടുണ്ട്. 

Also Read: ശനി-വ്യാഴ വക്രഗതി ഇവർക്ക് നൽകും അപാര അപാര നേട്ടങ്ങൾ!

സംഭവത്തിന് പിന്നാലെ കമ്പളക്കാട് പോലീസിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന ഭീഷണിയിലാണ് രതിന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് മാത്രമാണ് രതിനെതിരെ കേസെടുത്തതെന്നാണ് പോലീസ് വാദം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.  

ഇതിനിടയിൽ രതിന് ഒരുപെണ്‍കുട്ടിയുമായ ബന്ധമുണ്ടായിരുന്നുവെന്നും ആ കുട്ടിയുടെ വീട്ടുകാരുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവന്നും അതിന്റെ പേരില്‍ ഭീഷണി നേരിട്ടിരുന്നുവെന്നും രതിന്റെ ബന്ധുക്കൾ പറയുന്നുണ്ട്.  രതിനുമായുള്ള പ്രശ്നം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നുവെന്നും വിഷയത്തില്‍ ഇടപെട്ട പോലീസ് രതിനെ ഭീഷണിപ്പെടുത്തുകയുമുണ്ടായി എന്നാണ് റിപ്പോർട്ട്. 

Also Read: സൂര്യൻ വിശാഖം നക്ഷത്രത്തിലേക്ക്; നവംബർ 6 മുതൽ ഇവരുടെ തലവര മാറും!

രതിനെതിരെ കമ്പളക്കാട് പോലീസ് കേസെടുത്തിരുന്നതായും രതിന്റെ ബന്ധു പറയുന്നു.  അതുകൊണ്ടുതന്നെ രതിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും എന്തിന് രതിന് ആത്മഹത്യ ചെയ്തു എന്നതില്‍ വ്യക്തത വരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രതിന്റെ മാതാപിതാക്കളെ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ കണ്ടിരുന്നു.  തന്നെ പോക്‌സോ കേസില്‍പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു രതിന്‍ ആത്മഹത്യ ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News