കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയും സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ കേന്ദ്ര കമ്മിറ്റിയംഗവുമായ ജെയ്ക്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും ആൺകുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പ്രസവം. 2019ലായിരുന്നു ജെയ്ക്കും ഗീതുവും തമ്മിലുള്ള വിവാഹം. ഇരുവരും കോട്ടയം സിഎംഎസ് കോളേജിവെ വിദ്യാർഥികളായിരുന്നു.
ഈ കഴിഞ്ഞ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കവെ ഗീതുവിനെതിരെ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്തിരുന്നു. ഗർഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടിയെടുക്കാൻ ശ്രമിക്കുന്നുയെന്നായിരുന്നു കോൺഗ്രസ് സൈബർ ഇടങ്ങളിൽ നിന്നും ഉണ്ടായ പ്രചാരണം. ഇതിനെതിരെ ഗീതു കോട്ടയം എസ്പി ഓഫീസിൽ പരാതി നൽകി. തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ALSO READ : മൂന്നാമതും ജെയ്ക് സി തോമസ് തന്നെ പുതുപ്പള്ളിയിൽ; സ്ഥാനാർഥി പ്രഖ്യാപനം ശനിയാഴ്ച
അതേസമയം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മനോട് ജെയ്ക്ക് തോമസ് തോൽക്കുകയും ചെയ്തു. 37,719 എന്ന പുതുപ്പള്ളിയുടെ റിക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മന്റെ ജയം. ഇത് മൂന്നാം തവണയാണ് ജെയ്ക്ക് പുതുപ്പള്ളിയിൽ തോൽക്കുന്നത്. നേരത്തെ ചാണ്ടി ഉമ്മന്റെ പിതാവ് ഉമ്മൻ ചാണ്ടിയോട് 2016, 2021 തിരഞ്ഞെടുപ്പിൽ ജെയ്ക്ക് തോറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...