Puthuppally by-election: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്; ചാണ്ടി ഉമ്മന് എതിരാളിയായി ജെയ്ക് സി തോമസ്

Jaick C Thomas LDF candidate: ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2023, 01:37 PM IST
  • ചാണ്ടി ഉമ്മനെ കളത്തിലിറക്കി പുതുപ്പള്ളി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
  • ജനവികാരം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
  • ജെയ്ക് സി തോമസില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചാണ് സിപിഎം മറുപടി നല്‍കിയിരിക്കുന്നത്.
Puthuppally by-election: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്; ചാണ്ടി ഉമ്മന് എതിരാളിയായി ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എൽഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇത് മൂന്നാം തവണയാണ് പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് മത്സരത്തിനിറങ്ങുന്നത്. 

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ കളത്തിലിറക്കി പുതുപ്പള്ളി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ പ്രതിഫലിച്ച ജനവികാരം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍, രണ്ട് തവണ ഉമ്മന്‍ ചാണ്ടിയോട് വാശിയേറിയ പോരാട്ടം കാഴ്ചവെച്ച ജെയ്ക് സി തോമസില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചാണ് സിപിഎം കോണ്‍ഗ്രസിന് മറുപടി നല്‍കിയിരിക്കുന്നത്. ഇതോടെ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും തമ്മില്‍ വാശിയേറിയ പോരാട്ടം തന്നെ അരങ്ങേറുമെന്ന് ഉറപ്പായി കഴിഞ്ഞു. 

ALSO READ: ക്ഷേമ പെൻഷൻ ഓണത്തിന്‌ മുൻപ് കയ്യിലെത്തും; തുക ഇത്രയുമാണ്

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ ഒറ്റപ്പേര് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചതോടെയാണ് ജെയ്ക് സ്ഥാനാര്‍ത്ഥിയായത്. 2016ലും 2021ലും ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനായതാണ് കാര്യങ്ങള്‍ ജെയ്ക്കിന് അനുകൂലമാക്കിയത്. ജെയ്ക് ഉള്‍പ്പെടെ മൂന്ന് നേതാക്കളുടെ പേരാണ് ആദ്യം പാര്‍ട്ടി പരിഗണിച്ചത്. ജെയ്ക്കിന്റെ പേരിന് തന്നെയായിരുന്നു പാര്‍ട്ടിയില്‍ മുന്‍ഗണന ലഭിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണര്‍കാട് സ്വദേശിയായ ജെയ്ക് എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. നിലവില്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ ജെയ്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും അംഗമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News