എഎൻ ഷംസീർ മന്ത്രി സ്ഥാനത്തേക്ക്? സിപിഎം സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനിച്ചേക്കും

കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എൻ.ഷംസീർ, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞന്പു, പി.നന്ദകുമാർ തുടങ്ങിയവരുടെ പേരുകൾ ആണ് ഉയർന്നു കേൾക്കുന്നത് 

Written by - Zee Malayalam News Desk | Last Updated : Sep 2, 2022, 07:51 AM IST
  • തീരുമാനം ഉച്ചയ്ക്കു ശേഷമായിരിക്കും ഉണ്ടാവുക
  • എഎൻ ഷംസീറിനും മന്ത്രി സ്ഥാനത്തേക്ക് സാധ്യത
  • നിയമസഭാ സമ്മേളനം അവസാനിച്ച പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടന വൈകാതെ ഉണ്ടാകുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു
എഎൻ ഷംസീർ മന്ത്രി സ്ഥാനത്തേക്ക്? സിപിഎം സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനിച്ചേക്കും

തിരുവനന്തപുരം: എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയാകുന്നതോടെ വരുന്ന ഒഴിവിലേക്ക് ഒരു മന്ത്രിയെ കൂടി ഇന്ന് നിശ്ചയിച്ചേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുത്തേക്കുമെന്നാണ് സൂചന.മുഖ്യമന്ത്രി കൊച്ചിയിൽ ആയതിനാൽ തീരുമാനം ഉച്ചയ്ക്കു ശേഷമായിരിക്കും ഉണ്ടാവുക.

കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എൻ.ഷംസീർ, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞന്പു, പി.നന്ദകുമാർ തുടങ്ങിയവരുടെ പേരുകൾ ആണ് ഉയർന്നു കേൾക്കുന്നത്. ഇതിൽ എ.എൻ.ഷംസീറിന് കൂടുതൽ സാധ്യത ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇതിലൊന്നും ഇതുവരെയും വ്യക്തതയില്ല.

ALSO READ : കേന്ദ്രത്തിലുള്ളത് ഇരട്ട എഞ്ചിൻ സർക്കാർ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസന കുതിപ്പ്; കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

എംവി ഗോവിന്ദൻ എംഎൽഎ സ്ഥാനം രാജിവെക്കുകയാണെങ്കിൽ തളിപ്പറമ്പിൽ വരുന്ന ഒഴിവിൽ ഒരു സ്ഥാനാർഥി കൂടി സിപിഎമ്മിന് വേണ്ടി വരും. ഇതാരാണെന്ന് സംബന്ധിച്ചും ഇനിയും അറിയാനുണ്ട്. സജി ചെറിയാൻ രാജിവെച്ച ഒഴിവ് കൂടി ഉള്ളതിനാൽ രണ്ട് മന്ത്രിമാരുടെ പ്രഖ്യാപനം ഉണ്ടായേക്കുമോ എന്നും പാർട്ടിക്കുള്ളിൽ നിന്നും സൂചനയുണ്ട്.ഇന്നലെ നിയമസഭാ സമ്മേളനം അവസാനിച്ച പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടന വൈകാതെ ഉണ്ടാകുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

Also Read: കേരളത്തിന് ഓണസമ്മാനമായി കൊച്ചി മോട്രോയുടെ രണ്ടാം ഘട്ടം; ഒപ്പം ഫേസ് 1 എയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ആരോഗ്യ പ്രശ്നങ്ങൾ മൂലം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കഴിയാതെ വന്നതോടെയാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിൽ നിന്നും മാറിയത്. തുടർന്ന് സംസ്ഥാന സമിതി യോഗമാണ് പുതിയ സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചതെന്നാണ് സൂചന.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News