തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അധോലോകത്തിന്റെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണെന്നും സ്വർണ്ണം പൊട്ടിക്കുന്നതിന്റെയും അധോലോകത്തിന്റെയും കഥകൾ വേദനിപ്പിക്കുന്നതാണ്, ഇടതിനേറ്റ തിരിച്ചടിയിൽ ഇത്തരക്കാരുടെ പങ്ക് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷൻ സംഘത്തെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഎം. ഇത്തരത്തിൽ പാർട്ടിക്കെതിരായ അപവാദപ്രചരണങ്ങൾ അടിസ്ഥാനരഹിതവും അപലപനീയവുമാണ്.
പി ജയരാജനും എം ഷാജറും ക്വട്ടേഷൻ സംഘത്തെ സഹായിക്കുന്നവരെന്നത് വ്യാജ പ്രചാരണമാണ്.ക്വട്ടേഷൻ സംഘത്തിൽപെട്ട ചിലരുടെ പ്രതികരണം അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും, പാർട്ടിയുടെ വക്താക്കളാകാൻ ഇവരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മനു തോമസ് നേതാക്കൾക്കെതിരെ നടത്തുന്നത് തെറ്റായ പ്രചാരവേലയാണ് സിപിഎമ്മിന്റെ വിശ്വാസ്യത തകർക്കാനാണ് ശ്രമമെന്നും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൻ്റെ പ്രസ്താവനയിൽ പറഞ്ഞു.
ALSO READ: സര്‍വകലാശാല വിസി നിയമനം: ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും ആരംഭിച്ചു
സമൂഹമാധ്യമങ്ങളിലെ പാർട്ടിയുടെ വാക്താക്കളാകാൻ സൈബർ ക്വട്ടേഷൻ സംഘങ്ങളെയോ വധക്കേസ് പ്രതികളെയോ ചുമതലപ്പെടുത്തിയിട്ടില്ല.ചില കേന്ദ്രങ്ങളിൽ നിന്നും സിപിഐഎമ്മിന്റെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. പാർട്ടിയെ സ്‌നേഹിക്കുന്ന ആരും ഇത്തരത്തിലുള്ള കള്ള പ്രചാരണങ്ങളിൽ കുടുങ്ങി പോകരുതെന്നും, ഇത്തരക്കാരെ ജനങ്ങൾ തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.