തിരുവനന്തപുരം: സിപിഐക്ക് (CPI) പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബിജെപി നേതാവ് (BJP leader) എംടി രമേശ് (MT Ramesh). കഴിഞ്ഞ ദിവസം സിപിഐ നേതാവ് ആനി രാജ (Annie Raja) നടത്തിയ പ്രസ്താവന ഇതിന് തെളിവാണെന്നും രമേശ് അഭിപ്രായപ്പെട്ടു. സിപിഐയുടെ ആക്ഷേപം ആർഎസ്എസിൻ്റെ ചെലവിൽ നടത്തരുത്. ആർഎസ്എസ് (RSS) സേനകളിൽ നുഴഞ്ഞ് കയറാറില്ല എന്നും രമേശ് പറഞ്ഞു.
കേരള പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇന്നലെ സിപിഐ നേതാവ് ആനി രാജ ഉയർത്തിയത്. പോലീസ് സേനയിൽ നിന്ന് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു. പോലീസുകാരുടെ അനാസ്ഥ കൊണ്ട് മരണം സംഭവിക്കുന്നു.
ഇത്തരം സംഭവങ്ങൾ ദേശീയ തലത്തിൽ പോലും നാണക്കേടാണെന്നും ആനി രാജ പറഞ്ഞു. സ്ത്രീകൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം. മറ്റ് വകുപ്പിന്റെ ഭാഗമാകാതെ സ്വതന്ത്രമായി വനിതാ-ശിശുക്ഷേമ മന്ത്രാലയം (Ministry) സൃഷ്ടിക്കണം. മുന്നണി ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യണം. സർക്കാരിന്റെ നയത്തിനെതിരായി പ്രവർത്തിക്കുന്നതിന് ആർഎസ്എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
Also Read: Moral Policing: അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടായിസം: പ്രതി പിടിയിൽ
ആറ്റിങ്ങലിലെ (Attingal) സംഭവത്തിൽ പോലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തിൽ എന്ത് അന്വേഷണമാണ് പോലീസ് മേധാവി (Police Chief) നടത്തുന്നതെന്നും ആനി രാജ ചോദിച്ചു. പോലീസുകാർക്ക് നിയമത്തെ കുറിച്ച് പരിശീലനം (Training) നൽകണമെന്നും ആനി രാജ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...