Covid Review meeting: ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാമോ? തീരുമാനം ഇന്നറിയാം

ഇളവുകൾ അനുവദിക്കുമ്പോഴും രോഗ സ്ഥിരീകരണ നിരക്ക് ഇപ്പോഴും ഉയർന്ന് നിൽക്കുന്നത് സംസ്ഥാനത്തിന്റെ ആശങ്ക കൂട്ടുന്നു.    

Written by - Zee Malayalam News Desk | Last Updated : Sep 18, 2021, 07:34 AM IST
  • കൊറോണ അവലോകന യോഗം ഇന്ന്
  • ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് യോഗം
  • ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും
Covid Review meeting: ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാമോ? തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങളിലെ ഇളവുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. 

ഇന്നത്തെ യോഗത്തിൾ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ (Covid Relaxation) ചർച്ച ചെയ്യും. ഇത് കൂടാതെ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കും.

Also Read: Covid Update Kerala: സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 131 മരണം, TPR 18.05

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സർക്കാർ അനുമതി നൽകുമെന്ന സൂചനയുണ്ട്. തുടക്കത്തിൽ 50 ശതമാനം ആളുകളുമായി പ്രവർത്തിക്കാനാകും തീരുമാനിക്കുക.  ഇളവുകൾ ആവശ്യപ്പെട്ട്  ഹോട്ടൽ ഉടമകൾ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 

സിനിമാ തിയറ്ററുകൾ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. അത് തുറക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമുണ്ടാകില്ല.  കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. 

ഇന്നത്തെ യോഗത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി നൽകുന്നത് പരിഗണനയിലുണ്ട്. ഇളവുകൾ അനുവദിക്കുമ്പോഴും രോഗ സ്ഥിരീകരണ നിരക്ക് (Covid19)  ഇപ്പോഴും ഉയർന്ന് നിൽക്കുന്നത് സംസ്ഥാനത്തിന്റെ ആശങ്ക കൂട്ടുന്നു.  

Also Read: Covid review meeting: കേരളം കൂടുതൽ തുറക്കുമോ? പ്രതീക്ഷിക്കുന്ന ഇളവുകൾ അറിയാം..

കഴിഞ്ഞ ദിവസവും രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിൽ ആയിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ കേരളത്തിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം 131 പേരാണ് കഴിഞ്ഞ ദിവസം കൊറോണ മൂലം മരിച്ചത്.

കേരളത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 23,260 പേര്‍ക്കാണ്. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. 

Also Read: Horoscope 18 September 2021: ഈ 6 രാശിക്കാർക്ക് ശനി കടുക്കും, അബദ്ധത്തിൽ പോലും ഈ തെറ്റുകൾ ചെയ്യരുത് 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,823 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,11,461 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1899 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News