Trivandrum: അതി രൂക്ഷമായ കോവിഡ് (Covid19)വ്യാപനത്തിനിടയിൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ ലംഘനങ്ങളിലും കുറവൊന്നുമില്ല.2879 കേസുകളാണ് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത്.
നിയന്ത്രണങ്ങള്‍ ലംഘിച്ച 1550 പേരെ പോലീസ് (Kerala Police) അറസ്റ്റ് ചെയ്തു. 1392 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9043 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 68 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ALSO READ: Kerala COVID Update : സംസ്ഥാത്ത് ആക്ടീവ് കേസുകൾ കുറയുന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊല്ലം റൂറലില്‍ 249 കേസുകളും കൊല്ലം സിറ്റിയില്‍ 417 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കാസർകോടാണ്.
ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലാവുന്നത് തൃശ്ശൂർ സിറ്റിയിലാണെങ്കിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തത് തിരുവനന്തപുരം സിറ്റിയിലാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.