Arjun: ഷിരൂ‍‍‍‍‍ർ ദുരന്തം; അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നൽകി സഹകരണ വകുപ്പ്

അർജുനായുള്ള തിരച്ചിലിന് ​ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും. ഡ്രഡ്ജർ കമ്പനിയും ഉത്തര കന്നട ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Aug 30, 2024, 05:12 PM IST
  • ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍ തസ്‌കികയിലേക്കാണ് നിയമനം നല്‍കുക
  • അർജുനായുള്ള തിരച്ചിലിന് ​ഗോവയിൽനിന്നുള്ള ഡ്രഡ്ജർ അടുത്ത ആഴ്ച എത്തിക്കും
  • ജൂലൈ 16നാണ് ഷിരൂരിലെ ദേശീയ പാതയിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതാവുന്നത്
Arjun: ഷിരൂ‍‍‍‍‍ർ ദുരന്തം; അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നൽകി സഹകരണ വകുപ്പ്

ഷിരൂരില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് സഹകരണ വകുപ്പ് ജോലി നല്‍കിയതായി മന്ത്രി വി.എന്‍ വാസവന്‍. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍ തസ്‌കികയിലേക്കാണ് നിയമനം നല്‍കുക. ജോലി സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കി. 

'സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകി പരിഗണിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻറെ പ്രസക്തി' മന്ത്രി വി വാസവൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read Also: അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

അതേസമയം അർജുനായുള്ള തിരച്ചിലിന് ​ഗോവയിൽനിന്നുള്ള ഡ്രഡ്ജർ അടുത്ത ആഴ്ച എത്തിക്കും. ഡ്രഡ്ജർ കമ്പനിയും ഉത്തര കന്നട ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡ്രഡ്ജർ എത്തിക്കാനാണ് തീരുമാനം.

രക്ഷാ പ്രവർത്തനം പുനരാരംഭിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. മഴയ്ക്ക് ശമനം ഉള്ളതിനാലും പുഴയിലെ ഒഴുക്ക് അല്പം കുറഞ്ഞതിനാലും തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണം എന്നാണ് കുടുംബം ആവശ്യപ്പെട്ടത്. നേരത്തെ കേരളത്തിൻ്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ തെരച്ചിലിന് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു. 

റോഡില്‍ ലോറി പാര്‍ക്ക് ചെയ്തതെന്ന് കരുതപ്പെടുന്ന മണ്ണിടിഞ്ഞ് വീണ ഭാഗത്തെ 98 ശതമാനം മണ്ണും മാറ്റിക്കഴിഞ്ഞെന്നാണ് അധികൃതർ അറിയിച്ചത്. രണ്ടാംഘട്ട തെരച്ചിലിൽ വെള്ളത്തിനടിയിൽ നിന്ന് ലോറിയുടെ ചില ഭാഗങ്ങൾ കണ്ടെത്താനും സാധിച്ചിരുന്നു. അതേസമയം അർജുൻ ഉൾപ്പെടെ മൂന്ന് പേരെ ഇനി കണ്ടെത്താനുണ്ട്.

ജൂലൈ 16ന് ഷിരൂരിലെ ദേശീയ പാതയിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്. ജൂലൈ 8ന് മരത്തിന്റെ ലോഡ് കൊണ്ടു വരാനായി കർണാടകയിൽ പോയതായിരുന്നു അർജുൻ.

ജൂലായ് 16-ന് ഉച്ചയോടെയായിരുന്നു അപകടമെങ്കിലും കാണാതായവരുടെ കൂട്ടത്തിൽ അർജുൻ ഉണ്ടെന്ന് പുറം ലോകം അറിഞ്ഞത് ജൂലൈ 19നാണ്. അര്‍ജുന്റെ ലോറിയില്‍നിന്നുള്ള ജി.പി.എസ്. സിഗ്നല്‍ അവസാനമായി ലഭിച്ചത് അപകടസ്ഥലത്തുനിന്നായിരുന്നു. തുടർന്ന് അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News