CM Pinarayi Europe Visit: രണ്ടാഴ്ചത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും ഇന്ന് യൂറോപ്പിലേക്ക് തിരിക്കും

CM Pinarayi Europe Visit:   വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ഫിൻലൻഡ് സന്ദർശന സംഘത്തിലുണ്ട്. അവിടത്തെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണു ലക്ഷ്യം. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 08:13 AM IST
  • രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നു രാത്രി പുറപ്പെടും
  • ഡൽഹി വഴി ഫിൻലൻഡിലേക്കാണ് ആദ്യം പോകുന്നത്
  • ഈ മാസം 12 വരെയാണ് സന്ദർശനം
CM Pinarayi Europe Visit: രണ്ടാഴ്ചത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും ഇന്ന് യൂറോപ്പിലേക്ക് തിരിക്കും

തിരുവനന്തപുരം: CM Pinarayi Europe Visit:  രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നു രാത്രി പുറപ്പെടും. ഡൽഹി വഴി ഫിൻലൻഡിലേക്കാണ് ആദ്യം പോകുന്നത്. ഈ മാസം 12 വരെയാണ് സന്ദർശനം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ഫിൻലൻഡ് സന്ദർശന സംഘത്തിലുണ്ട്. അവിടത്തെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണു ലക്ഷ്യം. ഇവരോടൊപ്പം പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും ഐടി കമ്പനികളും സന്ദർശിക്കുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകൾ സംബന്ധിച്ച ചർച്ചകളുമുണ്ടാകും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോർവേ സന്ദർശനത്തിന്റെ ലക്ഷ്യം. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവർ അവിടെ ഒപ്പം ചേരും.

Also Read: കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദ്ദനമേറ്റ സംഭവം: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി! 

അതിന് ശേഷമായിരിക്കും ബ്രിട്ടൻ സന്ദർശനം. ഈ സന്ദർശനത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും. വെയ്ൽസിലെ ആരോഗ്യ മേഖലയെക്കുറിച്ച് ചർച്ച നടത്തും. ലണ്ടനിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു യുകെയിലെ സർവകലാശാലകൾ സന്ദർശിച്ചു ധാരണാപത്രം ഒപ്പുവയ്ക്കും. കേരള ഡിജിറ്റൽ സർവകലാശാലാ പ്രതിനിധികളും സംഘത്തിൽ ഉണ്ടാകും.  പ്രാദേശിക വ്യവസായികൾ പങ്കെടുക്കുന്ന നിക്ഷേപ സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ലണ്ടനിലും മന്ത്രി പി.രാജീവ് ഉണ്ടാകും.  സംഘം ഒക്ടോബർ 14 ന് തിരിച്ചെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും 12 ന് മടങ്ങുമെന്നാണു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്.

Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ പര്യടനത്തിൽ ഇത്തവണ മാധ്യമങ്ങൾക്കായി വീഡിയോ, ഫോട്ടോ കവറേജും ഒരുക്കും. ഇതിനായി ഫിൻലൻഡ്, നോർവേ, യുകെ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസി മുഖേന 7 ലക്ഷം രൂപ ചെലവിട്ട് വിഡിയോ, ക്യാമറ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇതിനുള്ള ചെലവ് പബ്ലിക് റിലേഷൻസ് വകുപ്പ് വഹിക്കും. നാളെ മുതൽ 4 വരെ ഫിൻലൻഡിലും 5 മുതൽ 7 വരെ നോർവേയിലും 9 മുതൽ 12 വരെ യുകെയിലുമാണ് മുഖ്യമന്ത്രിയുടെ  സന്ദർശനം.  സന്ദർശനം ഈ സംഘം കവർ ചെയ്യും. മുൻപ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരോ പ്രവാസി മലയാളികളോ ആണ് വീഡിയോ പകർത്തി മാധ്യമങ്ങൾക്കു നൽകിയിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News