കുട്ടികളുടെ പഠനം മുടങ്ങി, പുറംലോകവുമായി ബന്ധമില്ല; റോഡില്ലാതെ ഒറ്റപ്പെട്ട് ഒരു ആദിവാസി കോളനി

രണ്ടായിരത്തി മൂന്നില്‍ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ കുടിയിരുത്തിയ ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലേയ്ക്കുള്ള റോഡാണിത്. ആദിവാസികളുടെ ഉന്നമനം ലക്ഷ്യം വച്ച് റോഡും കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന ഉറപ്പോടെയായിരുന്നു ഇവിടെ വീടും സ്ഥലവും നല്‍കി ആദിവാസി കുടുംബങ്ങളെ താമസിപ്പിച്ചത്.

Edited by - Zee Malayalam News Desk | Last Updated : Sep 15, 2022, 05:59 PM IST
  • കളക്ടര്‍ ശുദ്ധജല വിതരണവും ഗതാഗത യോഗ്യമായ റോഡുമടക്കം വാഗ്ദാനം നല്‍കി പോയെങ്കിലും ഒന്നുപോലും യാഥാര്‍ത്ഥ്യമായിട്ടില്ല.
  • പുനരധിവാസ പദ്ധതി നടപ്പിലാക്കി ഒരു പതിറ്റാണ്ട് പിന്നിടുമ്പോളും അടിസ്ഥാന വികസനം പോലും ഇവിടെ അന്യമാണ്.
  • വാഹന ഗതാഗതം പൂര്‍ണ്ണമായി നിലച്ചതോടെ കുടിയിലെ കുട്ടികളുടം പഠനവും മുടങ്ങിയിരിക്കുകയാണ്.
കുട്ടികളുടെ പഠനം മുടങ്ങി, പുറംലോകവുമായി ബന്ധമില്ല; റോഡില്ലാതെ ഒറ്റപ്പെട്ട് ഒരു ആദിവാസി കോളനി

ഇടുക്കി: ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാല്‍ ഒറ്റപ്പെട്ടിരിക്കുകയാണ് ഇടുക്കി ചിന്നക്കനാല്‍ ആദിവാസി കോളനിയിലെ അമ്പതോളം കുടുംബങ്ങള്‍. വാഹന ഗതാഗതം നിലച്ചതോടെ കുടിയിലെ വിദ്യാര്‍ത്ഥികളുടെ പഠനവും മുടങ്ങിയിരിക്കുന്ന അവസ്ഥയാണ്. പുനരധിവാസ പദ്ധതി നടപ്പിലാക്കി ഒരു പതിറ്റാണ്ട് പിന്നിടുമ്പോളും അടിസ്ഥാന വികസനം പോലും ഇവിടെ അന്യമാണ്.

രണ്ടായിരത്തി മൂന്നില്‍ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ കുടിയിരുത്തിയ ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലേയ്ക്കുള്ള റോഡാണിത്. ആദിവാസികളുടെ ഉന്നമനം ലക്ഷ്യം വച്ച് റോഡും കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന ഉറപ്പോടെയായിരുന്നു ഇവിടെ വീടും സ്ഥലവും നല്‍കി ആദിവാസി കുടുംബങ്ങളെ താമസിപ്പിച്ചത്.

Read Also: Kapico Resort Demolition: തീരദേശ പരിപാലന ചട്ട ലംഘനം: ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് ഇന്ന് പൊളിക്കും

എന്നാല്‍ പദ്ധതി നടപ്പിലാക്കി പത്ത് വര്‍ഷം പിന്നിടുമ്പോളും ഗതാഗതയോഗ്യമായ റോഡ് പോലും ഇവിടേയ്ക്കില്ല. കഴിഞ്ഞ ഏതാനും  ആഴ്ചകളായി ഇവിടേയ്ക്കുള്ള റോഡ് ഗതാഗതം നിലച്ചിരിക്കുകയാണ്. വാഹന ഗതാഗതം പൂര്‍ണ്ണമായി നിലച്ചതോടെ കുടിയിലെ കുട്ടികളുടം പഠനവും മുടങ്ങിയിരിക്കുകയാണ്.

ഏതാനും മാസം മുമ്പ് കോളനി സന്ദർശിച്ച  ഇടുക്കി ജില്ലാ കളക്ടര്‍ ശുദ്ധജല വിതരണവും ഗതാഗത യോഗ്യമായ റോഡുമടക്കം വാഗ്ദാനം നല്‍കി പോയെങ്കിലും ഒന്നുപോലും യാഥാര്‍ത്ഥ്യമായിട്ടില്ല. അടിസ്ഥാന വികസനമൊന്നും എത്തിനോക്കിയിട്ടില്ലാത്ത കുടിയില്‍ കാട്ടാന ശല്യവും രൂക്ഷമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News