Guruvayur Temple : ഗുരുവായൂരപ്പന് കാണിക്കയായി അരക്കോടി രൂപ വില വരുന്ന സ്വർണ്ണ കിണ്ടി

770 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിണ്ടിയാണ് ചെന്നൈ സ്വദേശിനിയായ ഭക്ത കാണിക്കയായി നൽകിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 07:00 PM IST
  • മൂക്കാൽ കിലോയിൽ അധികം തൂക്കുമുള്ള സ്വർണ്ണ കിണ്ടിയാണ് ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ചിരിക്കുന്നത്.
  • ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന് ഭക്തയുടെ പേരിലാണ് കാണിക്ക സമർപ്പണം
Guruvayur Temple : ഗുരുവായൂരപ്പന് കാണിക്കയായി അരക്കോടി രൂപ വില വരുന്ന സ്വർണ്ണ കിണ്ടി

തൃശൂർ : അരക്കോടിയിൽ അധികം വില വരുന്ന സ്വർണ്ണ കിണ്ടി ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി നൽകി. മൂക്കാൽ കിലോയിൽ അധികം തൂക്കുമുള്ള സ്വർണ്ണ കിണ്ടിയാണ് ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ചിരിക്കുന്നത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന് ഭക്തയുടെ പേരിലാണ് കാണിക്ക സമർപ്പണം. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സമർപ്പണ ചടങ്ങിൽ സന്നിഹിതരായി. 770 ഗ്രാം തൂക്കം വരുന്ന സ്വർണ കിണ്ടിക്ക് എകദേശം 53 ലക്ഷം രൂപ വില വരും.

അടുത്തിടെയാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എക്സ് യു വി കാർ കാണിക്കയായി നിർമാതാക്കളായ മഹീന്ദ്ര നൽകിയിരുന്നു. മഹീന്ദ്രയുടെ എസ്.യു.വി. വിഭാ​ഗത്തിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന എക്‌സ്.യു.വി.700 എ.എക്‌സ്.7 ഓട്ടോമാറ്റിക് വകഭേദമാണ് ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചിരിക്കുന്നത്.

ALSO READ : Mahindra: ഥാറിന് പിന്നാലെ എക്‌സ്.യു.വിയും; ഗുരുവായൂരപ്പന് വീണ്ടും കാണിക്കയുമായി മഹീന്ദ്ര

നേരത്തെ 2021 ഡിസംബറിൽ മഹീന്ദ്ര തങ്ങളുടെ ഥാറും ​ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിരുന്നു. തുടർന്ന് ഈ വാഹനം ലേലത്തില്‍ വെച്ചിരുന്നു. ഇത് പിന്നീട് പല വിവാദങ്ങൾക്കും കാരണമായിരുന്നു. വീണ്ടും ലേലത്തില്‍ വച്ച വാഹനം 43 ലക്ഷം രൂപയ്ക്ക് അത് വിറ്റു പോകുകയും ചെയ്തു. അടിസ്ഥാന വിലയുടെ മൂന്ന് ഇരട്ടി നല്‍കിയാണ് ഈ വാഹനം ലേലത്തില്‍ കൊണ്ടുപോയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News