Kerala Rain Crisis: കേരളത്തിന് 50000 ടൺ അരി അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ

Kerala Rain Crisis:  20 രൂപ നിരക്കില്‍ 50000 ടണ്‍ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയല്‍ (Piyush Goyal) മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 06:54 AM IST
  • കേരളത്തിന് 50000 ടൺ അരി അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ
  • 20 രൂപ നിരക്കില്‍ 50000 ടണ്‍ അരി നല്‍കാമെന്നാണ് അറിയിച്ചത്
  • മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ അധിക വിഹിതമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്
Kerala Rain Crisis: കേരളത്തിന് 50000 ടൺ അരി അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: Kerala Rain Crisis: പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തില്‍ കേരളത്തിന് 50000 ടണ്‍ അരി (Rice) അധിക വിഹിതമായി അനുവദിക്കാൻ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. 

20 രൂപ നിരക്കില്‍ 50000 ടണ്‍ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയല്‍ (Piyush Goyal) മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. ഡൽഹിയില്‍ മുഖ്യമന്ത്രി (Pinarayi Vijayan) കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന് കൂടുതല്‍ അരി അനുവദിക്കുമെന്ന് ഉറപ്പ് നല്‍കിയത്.

Also Read: Kerala Rain Crisis : പ്രളയദുരിത ബാധിതർക്ക് ധനസഹായം നല്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കെ. സുധാകരന്‍ എംപി

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ അധിക വിഹിതമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. നവംബർ മാസത്തിൽ തന്നെ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതല്‍ ലഭ്യമാക്കുന്നത് പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി (Piyush Goyal) അറിയിച്ചു. 

മാത്രമല്ല കൊച്ചി മംഗലാപുരം വ്യവസായ ഇടനാഴിക്കായുള്ള കേരളത്തിന്റെ ആവശ്യം അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.  കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ  മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.  ഫെയ്‌സ്പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News