കൊച്ചി: ഒാക്സിജൻ ക്ഷാമം (Oxygen Plant) പരിഹരിക്കാൻ കേന്ദ്ര സർക്കാർ നേരത്ത അനുവദിച്ച ഒാക്സിജൻ പ്ലാൻറുകളിലൊന്ന് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു.നാല് ഓക്സിജൻ ജനറേറ്റർ പിഎസ്എ പ്ലാന്റുകളിൽ ഒന്നാണിത്.
കളനമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് (Medical College) പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച പ്ലാൻറിൻറെ ട്രയൽ റൺ നടത്തി വിജയകരമായി പൂർത്തിയാക്കിയിരുന്നു ഇതിന് ശേഷമാണ് പൂർണ തോതിൽ ഉൽപാദനം തുടങ്ങിയത്.
ALSO READ : Lockdown: കേരളത്തിലൂടെയുള്ള 30 ട്രെയിൻ സർവീസുകൾ റെയിൽവെ റദ്ദാക്കി
എല്ലാദിവസവും 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിക്കും ഉത്പാദന ശേഷി മിനിറ്റിൽ 600 ലിറ്റർ ഓക്സിജനാണ്. ഒന്നര കോടിയോളം രൂപയാണ് പ്ലാൻറിൻറെ ചിലവ്. കൊച്ചി കൂടാതെ തിരുവനന്തപുരം, തൃശ്ശൂർ ,കോട്ടയം മെഡിക്കൽ കോളേജുകളിലാണ് മറ്റു പ്ലാന്റുകൾ നിലവിൽ വരിക.
കോവിഡ് (Covid) ബാധിതരെ പ്രവേശിപ്പിക്കുന്ന മെഡിക്കൽ കോളജിലെ എട്ടു വാർഡുകളിലാണ് പുതിയ പ്ലാന്റിലെ ഓക്സിജൻ നൽകുക. അന്തരീക്ഷത്തി വായു വലിച്ചെടുത്ത് കംപ്രഷൻ നടത്തി സാങ്കേതിക വിദ്യയിലൂടെ ഓക്സിജൻ സാന്ദ്രത 95 ശതമാനമാക്കി പൈപ്പ് ലൈൻ വഴി 250 ഓക്സിജൻ കിടക്കകളിലേക്ക് നൽകും.
ALSO READ : COVID Vaccine ഉത്പാദനം വർധിപ്പിക്കും, വാക്സിനേഷൻ വേഗത്തിലാക്കണം സംസ്ഥാനങ്ങളോടായി പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്ലാന്റിലെ ഓക്സിജന്റെ ഗുണ പരിശോധന ഡൽഹിയിൽ നടത്തിയിരുന്നു. പരിശോധനയിൽ 94 -95 ശതമാനം ശുദ്ധമാണെന്ന് തെളിഞ്ഞു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒാക്സിജൻ ഉത്പാദനം വർധിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...