മോഷണം പോയത് ലക്ഷങ്ങളുടെ ഏലക്ക; രാജാക്കാട്ടെ കള്ളനെ കണ്ടെത്താനായില്ല

രാജാക്കാട് സ്വദേശി ബിനോയിയുടെ ഉടമസ്ഥതയിലുള്ള സ്റ്റോറില്‍ നിന്നാണ് രണ്ട് മാസം മുൻപ് ഏലക്കായ മോഷണം പോയത്. സംഭവ സമയം ബിനോയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 03:52 PM IST
  • രാജാക്കാട് സ്വദേശി ബിനോയിയുടെ ഉടമസ്ഥതയിലുള്ള സ്റ്റോറിലായിരുന്നു മോഷണം
  • സംഭവ സമയം ബിനോയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല
  • ലക്ഷങ്ങളുടെ ബാങ്ക് വായ്പയുള്ള ബിനോയിയുടെ ഏക പ്രതീക്ഷയായിരുന്നു ഉണങ്ങി വച്ചിരുന്ന ഏലക്കായ
മോഷണം പോയത് ലക്ഷങ്ങളുടെ ഏലക്ക; രാജാക്കാട്ടെ കള്ളനെ കണ്ടെത്താനായില്ല

ഇടുക്കി: രാജാക്കാട്ടിൽ നിന്നും ലക്ഷങ്ങളുടെ ഏലക്ക മോഷണം പോയിട്ട് രണ്ട് മാസം പിന്നിടുന്നു. പ്രതിയെ പിടികൂടാനാകാതെ പോലീസ്. ആളില്ലാത്ത വീട്ടിൽ നിന്ന് 12 ചാക്ക് ഏലക്കയാണ് മോഷ്ടാക്കൾ അപഹരിച്ചത്. രാജാക്കാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിരവധി മോഷണങ്ങളാണ് ഏതാനും മാസങ്ങൾക്കിടെ നടന്നത്.   

രാജാക്കാട് സ്വദേശി ബിനോയിയുടെ ഉടമസ്ഥതയിലുള്ള സ്റ്റോറില്‍ നിന്നാണ് രണ്ട് മാസം മുൻപ് ഏലക്കായ മോഷണം പോയത്. സംഭവ സമയം ബിനോയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. വീടിനോട് ചേര്‍ന്നുള്ള സ്റ്റോറിന്റെ പൂട്ട് തകര്‍ത്താണ് ഏലക്കായ അപഹരിച്ചത്. രാജാക്കാട് പൊലീസിന്റെ നേതൃത്തില്‍ അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും മോഷ്ടാക്കളെ സംബന്ധിച്ച് യാതൊരു തുമ്പും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

ലക്ഷങ്ങളുടെ ബാങ്ക് വായ്പയുള്ള ബിനോയിയുടെ ഏക പ്രതീക്ഷയായിരുന്നു ഉണങ്ങി വച്ചിരുന്ന ഏലക്കായ. 12 ചാക്ക് ഏലക്ക നഷ്ടപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഇയാൾ. മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ മറ്റൊരു വീട്ടില്‍ നിന്ന് പണവും ലാപ്ടോപ്പും മോഷ്ടിച്ച സംഭവത്തിലും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News