PC George: ഒടുവിൽ പിസി പുറത്തേക്ക്, മറുപടി തൃക്കാക്കരയിലെന്ന് മാധ്യമങ്ങളോട്

മുഖ്യമന്ത്രിക്കുള്ള മറുപടി തൃക്കാക്കരയിലുണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 27, 2022, 07:20 PM IST
  • പൂജപ്പുര ജയിലിന് പുറത്ത് പിസി ജോർജിന് ബിജെപി പ്രവർത്തകർ സ്വീകരണമൊരുക്കി.
  • ബിജെപി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷ് ഉൾപ്പെടെയുള്ളവർ പിസി ജോർജിനെ സ്വീകരിക്കാനുണ്ടായിരുന്നു.
  • ഹാരമണിയിച്ചാണ് ബിജെപി പ്രവർത്തകർ പിസിയെ സ്വീകരിച്ചത്.
PC George: ഒടുവിൽ പിസി പുറത്തേക്ക്, മറുപടി തൃക്കാക്കരയിലെന്ന് മാധ്യമങ്ങളോട്

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗ കേസിൽ ജാമ്യം കിട്ടിയതിനെ തുടർന്ന് പിസി ജോർജ് ജയിൽ മോചിതനായി. പൂജപ്പുര ജയിലിന് പുറത്ത് പിസി ജോർജിന് ബിജെപി പ്രവർത്തകർ സ്വീകരണമൊരുക്കി. ബിജെപി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷ് ഉൾപ്പെടെയുള്ളവർ പിസി ജോർജിനെ സ്വീകരിക്കാനുണ്ടായിരുന്നു. ഹാരമണിയിച്ചാണ് ബിജെപി പ്രവർത്തകർ പിസിയെ സ്വീകരിച്ചത്.

നിയമം പാലിച്ച് തന്നെ മുന്നോട്ട് പോകുമെന്ന് പിസി ജോർജ് പറഞ്ഞു. ജയിലിന് പുറത്തിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കുള്ള മറുപടി തൃക്കാക്കരയിലുണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു. തൃക്കാക്കരയിൽ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് പി സി ജോർജ് വ്യക്തമാക്കി. 

ഇതൊരു ബ്രേക്കിങ് ന്യൂസാണ്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News