Vava Suresh : വാവ സുരേഷിന് വാഹനപകടത്തിൽ പരിക്ക്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Vava Suresh Accident News മുഖത്ത് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 03:44 PM IST
  • തിരുവനന്തപുരത്ത് തട്ടത്തുമലയിൽ വെച്ചാണ് അപകടമുണ്ടായത്.
  • പരിക്കേറ്റ വാവ സുരേഷിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
  • മുഖത്താണ് പരിക്കേറ്റതെന്ന് പ്രാഥമിക റിപ്പോർട്ട്.
Vava Suresh : വാവ സുരേഷിന് വാഹനപകടത്തിൽ പരിക്ക്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : വാവ സുരേഷിന് വാഹന അപകടത്തിൽ പരിക്ക്. തിരുവനന്തപുരം-കൊല്ലം ജില്ല അതിർത്തിയായ തട്ടത്തുമലയിൽ വെച്ചാണ് അപകടമുണ്ടായത്. സുരേഷ് യാത്ര ചെയ്തിരുന്ന കാർ നിയന്ത്രണ വിട്ട കെഎസ്ആർടിസിയിൽ വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റ വാവ സുരേഷിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റതായിട്ടാണ് പ്രാഥമിക റിപ്പോർട്ട്. രാവിലെ 11.30നാണ് സംഭവം. തിരുവന്തപുരത്ത് നിന്നും ചെങ്ങന്നൂരിലേക്ക് പോകവെയാണ് അപകടം. കൂടെയുണ്ടായിരുന്നു ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

നേരത്തെ ഈ വർഷം ജനുവരിയിൽ കോട്ടയത്ത് വെച്ച് സുരേഷിന് മൂർഖന്റെ കടിയേറ്റിരുന്നു. കുറിച്ചയിൽ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിനെ കടിയേറ്റത്. തുടർന്ന് ഗരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് വെന്റിലേറ്റിറിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ചയിൽ ഏറെ കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം സുരേഷ് ആശുപത്രി വിടുകയും ചെയ്തു. സുരേഷിന് പാമ്പ് കടിയേറ്റതിന് പിന്നാലെ സുരിക്ഷതമായ പാമ്പു പിടുത്തം നിർബന്ധമാക്കണമെന്നുള്ള വിവാദങ്ങൾക്കും ചർച്ചയ്ക്കും അന്ന് വഴിവെച്ചിരുന്നു. ഒരു മാസത്തെ വിശ്രമത്തിന് ശേഷം സുരേഷ് വീണ്ടും പാമ്പുപിടുത്തത്തിന് ഇറങ്ങുകയും ചെയ്തിരുന്നു.

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News