തൃശൂര്‍: ശാസ്താംപൂവത്ത് നിന്ന് കാണാതായ ആദിവാസിക്കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എട്ട് വയസുകാരനായ അരുണ്‍, 16കാരനായ സജിക്കുട്ടന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കോളനിയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ തെരച്ചലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.
മാർച്ച് 2ന് രാവിലെ 10 മണി മുതലാണ് കുട്ടികളെ കാണാതായത്. കാണാതായ ആദ്യ ദിനങ്ങളില്‍ ബന്ധുക്കളുടെ വീടുകളിലും കുട്ടികൾ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നു. ഈ ശ്രമം വിഫലമായതിനെ തുടർന്നാണ് വെള്ളിക്കുളങ്ങര പോലീസിൽ പരാതി നൽകിയത്.
ALSO READ: സിദ്ധാർഥന്റെ മരണത്തിൽ ആരോപണവിധേയനായ അക്ഷയുടെ മൊഴി രേഖപ്പെടുത്തി പോലീസ്
15 പേർ അടങ്ങുന്ന ഏഴു സംഘങ്ങളായി തിരിഞ്ഞാണ് മേഖലയിൽ തെരച്ചിൽ നടത്തിയത്. വനമേഖലയെ ഏഴായി തിരിച്ചും അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ വാഹനങ്ങൾ ക്രമീകരിച്ചുമായിരുന്നു ഓപ്പറേഷൻ. ഉന്നത ഉദ്യോഗസ്ഥർ മേഖലയിൽ ക്യാമ്പ് ചെയ്താണ് തെരച്ചിൽ മുന്നോട്ടു കൊണ്ടുപോയത്. ആനയുടെയും കാട്ടുപോത്തിന്റെയും പുലിയുടെയുമെല്ലാം സാന്നിധ്യമുള്ള വനമേഖലയിലെ തെരച്ചിൽ അതീവ ദുഷ്കരമായിരുന്നു. എന്തെങ്കിലും തരത്തിലുള്ള വന്യജീവി ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനുള്ള ആയുധങ്ങളുമായാണ് സംഘം ഉൾവനത്തിൽ പ്രവേശിച്ചത്. രക്ഷാപ്രവർത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.