Muthalappozhi Boat Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തി

ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. എന്നാൽ വള്ളത്തിൽ എത്ര പേരുണ്ടായിരുന്നു എന്നുള്ളത് കൃത്യമായി വിവരം ഇതുവരെ ലഭിച്ചിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 08:13 AM IST
  • മുതലപ്പൊഴിയിൽ വീണ്ടും അപകടം
  • 16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്
  • വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്
Muthalappozhi Boat Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. 16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. എന്നാൽ വള്ളത്തിൽ എത്ര പേരുണ്ടായിരുന്നു എന്നുള്ളത് കൃത്യമായി വിവരം ഇതുവരെ ലഭിച്ചിട്ടില്ല. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. കഹാർ, റൂബിൻ എന്നിങ്ങനെ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വർക്കല സ്വദേശികളാണ് ബുറാഖ് എന്ന വള്ളത്തിലുണ്ടായിരുന്നത്.

Also Read: മുതലപ്പൊഴിയിൽ വീണ്ടും അപകടം; 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തി

മുതലപ്പൊഴിയിൽ പാറയും മണലും നീക്കാനുള്ള ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. 22 മീറ്റർ ദൂരമുള്ള ക്രെയിൻ ഉപയോഗിച്ച് കല്ലുകൾ നീക്കുന്ന ജോലിയാണ് നടക്കുന്നത്. പൊഴിക്ക് സമീപമുള്ള കല്ല് മാറ്റിയ ശേഷം വലിയ ക്രെയിൻ എത്തിച്ച് കടലിലേക്ക് ഇറങ്ങി കിടക്കുന്ന വലിയ പാറകൾ നീക്കം ചെയ്യുമെന്നാണ് റിപ്പോർട്ട്.

Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ

ഇപ്പോൾ അവിടെയുള്ള ക്രെയിൻ ഉപയോഗിച്ച് കല്ല് പുറത്തെടുക്കുന്നത് വളരെ പ്രയാസം നേരിട്ടാണെന്ന് തൊഴിലാളികൾ പറഞ്ഞു. വരും ദിവസങ്ങളിൽ ഡ്രഡ്ജർ എത്തിച്ച് മണൽ പൂർണമായും മാറ്റി പൊഴിക്ക് ആഴം കൂട്ടുന്ന ജോലിയും തുടങ്ങും. വളരെ വേഗം പണി പൂർത്തിയാക്കുമെന്ന് മന്ത്രിസഭ ഉപസമിതി ഉറപ്പ് കൊടുത്തിട്ടും ജോലി നീണ്ടു പോകുന്നതിൽ മത്സ്യത്തൊഴിലാളികൾ അതൃപ്തി പുറപ്പെടുവിച്ചിട്ടുണ്ട്. പണി പെട്ടന്ന് പൂർത്തിയായില്ലെങ്കിൽ പ്രതിഷേധം നടത്തുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read:  Jupiter Favorite Zodiac Sign: ഈ രാശിക്കാർക്ക് ഇപ്പോഴും ഉണ്ടാകും വ്യാഴത്തിന്റെ കൃപ, ലഭിക്കും വൻ നേട്ടങ്ങൾ

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു എന്നാണ്. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. ജാ​ഗ്രത മുന്നറിയിപ്പുകളുള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായും വിലക്കണമെന്നും അധികൃതർ റിപ്പോർട്ട് നൽകി. കടലിൽ പോകരുതെന്ന മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ അവഗണിക്കുന്നുണ്ടെന്നും ഈ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ കർശനമായി വിലക്ക് നടപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

കഴിഞ്ഞ ഞായറാഴ്ചയും മുതലപ്പൊഴിയിൽ അപകടമുണ്ടായിരുന്നു.  നാല് പേരുമായി കടലിൽ പോയ വള്ളമായിരുന്നു മറിഞ്ഞത്. ലാൽസലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തിൽപ്പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News