തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു. മത്സ്യ ബന്ധനത്തിനായി പോയി തിരികെ വരവേ ശക്തമായ തീരയിൽ പ്പെട്ടാണ് വള്ളം മറിഞ്ഞതെന്നാണ് റിപ്പോർട്ട്.
Also Read: അറബിക്കടലിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി; സുനാമി സാധ്യതയില്ലെന്ന് വിദഗ്ധർ
അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റ 4 പേരെയും ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഗുരുതരമായി പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് പക്ഷെ രക്ഷിക്കാനായില്ല. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.
Also Read: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!
മത്സ്യ ബന്ധനത്തിന് പോയി തിരികെ വരവേ ശക്തമായ തീരയിൽ പ്പെട്ടാണ് വള്ളം മറിഞ്ഞത്. അഞ്ച്തെങ്ങ് സ്വദേശികൾ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy