തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം

ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം. 

Last Updated : Feb 8, 2019, 11:57 AM IST
തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം. 

കള്ളിക്കാട് അരുവികുഴില്‍ ബിജെപി മേഖല പ്രസിഡന്‍റ് ദീപു, ഷിജു എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരുടെയും വീടിന്‍റെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. 

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പ്രശ്‌നപരിഹാരത്തിന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

 

 

Trending News