ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജലരാജാക്കാന്മാരായി. കാരിച്ചാലിന്റെ പതിനാറാം കിരീടമാണിത്. 5 മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ജയം സ്വന്തമാക്കിയത്. 4.29.785 മിനിറ്റിലാണ് കാരിച്ചാൽ. തുടർച്ചയായി 5 വർഷം കിരീടം നേടുന്ന ആദ്യ ബോട്ട് ക്ലബ് ആയി മാറിയിരിക്കുകയാണ് പിബിസി.
ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ, വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ എന്നിവയാണ് മത്സരിച്ചത്. വീയപുരം ചുണ്ടൻ ആണ് രണ്ടാം സ്ഥാനത്ത്. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടൻ നാലാം സ്ഥാനത്തും എത്തി.
Also Read: Pocso Case: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 53കാരൻ പിടിയിൽ
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. ഉച്ചയ്ക്ക് 2ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്തു. പവിലിയനിലെ നെഹ്റു പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് തുടക്കമായത്.
19 ചുണ്ടൻ വള്ളങ്ങളാണ് നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പിനായി ഇത്തവണ മാറ്റുരച്ചത്. 9 വിഭാഗങ്ങളിലെ 74 വള്ളങ്ങളിലായി മൂവായിരത്തിലേറെ കായിക താരങ്ങൾ ജലപ്പൂരത്തിൽ പങ്കെടുത്തു. വയനാട് ദുരന്തത്തെ തുടർന്ന് മാറ്റി വച്ച വള്ളംകളിയാണ് ഇപ്പോൾ നടന്നത്. ഓഗസ്റ്റ് 10നായിരുന്നു വള്ളംകളി നടക്കേണ്ടിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.