Breaking: ദിലീപിന് തിരിച്ചടി, വധ ഗൂഢാലോചനക്കേസിൽ അന്വേഷണം തുടരാം

ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിട്ടത്.

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 02:50 PM IST
  • ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പുറപ്പെടുവിച്ചത്
  • ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം
  • പ്രതീക്ഷിച്ച വിധിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ
Breaking: ദിലീപിന് തിരിച്ചടി, വധ ഗൂഢാലോചനക്കേസിൽ അന്വേഷണം തുടരാം

 കൊച്ചി: വധ ഗൂഢാലോചനക്കേസിൽ ദിലീപിൻറെ ഹർജി തള്ളി. കേസിൽ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിട്ടത്. കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട്  ദിലീപ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.

തനിക്കെതിരെ കള്ളത്തെളിവ്  ഉണ്ടാക്കാനാണ് കേസിലെ അന്വേഷണസംഘത്തിൻ്റെ ശ്രമമെന്നും അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. കാവ്യ മാധവനെ കേസിൽ കുരുക്കാനാണ് നീക്കം നടക്കുന്നതെന്നും കാവ്യ തയ്യാറായിട്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നില്ലന്നും ദിലീപ് പറയുന്നു.

അതേസമയം കേസന്വേഷണം നീട്ടാൻ വേണ്ടിയാണ് കാവ്യയെ ചോദ്യം ചെയ്യാത്തതെന്നും.  പൾസർ സുനിയുടെ പുതിയ കത്ത് വ്യാജമായി സൃഷ്ടിച്ചതാണെന്നും ദിലീപ് സത്യാവങ്ങ്മൂലത്തിൽ പറയുന്നു. ദിലീപിന്റെ ആരോപണം. ജയിലിൽ നിന്നുള്ള സുനിയുടെ ഫോൺവിളിയും വ്യാജ തെളിവാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

അതിനിടയിൽ കേസിലുണ്ടായത് പ്രതീക്ഷിച്ച വിധിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News