Sreenath Bhasi: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ, താരത്തിനെതിരെ മൂന്ന് വകുപ്പുകൾ

മരട് പോലീസാണ് താരത്തിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 04:24 PM IST
  • സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്
Sreenath Bhasi: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ, താരത്തിനെതിരെ മൂന്ന് വകുപ്പുകൾ

കൊച്ചി: അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മരട് പോലീസാണ് താരത്തിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ ഹാജരായപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് താരം പോലീസ് സ്റ്റേഷനിലെത്തിയത്.

പ്രകോപനങ്ങൾ ഒന്നും കൂടാതെ തന്നോട് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അവതാരിക പരാതിയിൽ പറയുന്നത്. സെപ്റ്റംബർ 22നാണ് ശ്രീനാഥിനെതിരെ മരട് പോലീസിൽ അവതാരകയുടെ പരാതി ലഭിക്കുന്നത്.ചട്ടമ്പി എന്ന ചിത്രത്തിന്റ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെയാണ് അവതാരികയോട് ശ്രീനാഥ് ഭാസി അപരമര്യാദയായി പെരുമാറിയതെന്നാണ് പരാതി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News