കൊല്ലം: അക്ഷര മുത്തശ്ശിയെന്നറിയപ്പെടുന്ന കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥി അമ്മ അന്തരിച്ചു. 107 വയസായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്. നാരീശക്തി പുരസ്‌ക്കാര ജേതാവായിരുന്നു ഭാഗീരഥി അമ്മ (Bhageerathi Ama). മാത്രമല്ല പഠനത്തിന് പ്രായം ഒരു വിഷയമല്ലെന്ന് തെളിയിച്ച ഭഗീരഥി അമ്മയെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തില്‍ പ്രശംസിച്ചിരുന്നു.
Also Read: #MannKiBaat: പഠനത്തിന് പ്രായമില്ലെന്ന്‍ തെളിയിച്ച ഭഗീരഥി അമ്മയെ പ്രശംസിച്ച് പ്രധാനമന്ത്രി
സംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതിയോടെ നടത്തും.
സംസ്ഥാന സാക്ഷരതാ മിഷന്‍ 2019 ല്‍ നടത്തിയ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായതിനെത്തുടർന്നാണ് ഭാഗീരഥി 'അമ്മ വാർത്തകളിൽ ഇടംപിടിച്ചത്.
അന്ന് 74.5 ആയിരുന്നു ഭഗീരഥിയമ്മ (Bhageerathi Amma) നേടിയ വിജയ ശതമാനം. ചെറിയ പ്രായത്തിൽ പഠിക്കാനുള്ള അവസരം നഷ്ട്ടപ്പെട്ട ഭാഗീരഥി അമ്മയ്ക്ക് പഠിക്കാനും അറിവ് നേടാനും വളരെയധികം താത്പര്യമുണ്ടായിരുന്നു.
Also Read: ഭാഗീരഥിയമ്മയെ ആദരിച്ച് കെ.സുരേന്ദ്രന്‍
പ്രായാധിക്യം മൂലം പരീക്ഷയെഴുതാന്‍ ഏറെ പ്രയാസങ്ങള്‍ ഭാഗീരഥി അമ്മക്ക് നേരിടേണ്ടി വന്നിരുന്നുവെങ്കിലും പ്രായത്തെ മറികടന്നുള്ള വിജയ ശതമാനവുമായി മിന്നിത്തിളങ്ങിയ ഭാഗീരഥി അമ്മ ഇനി ഓർമ്മകളിൽ മാത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.